Monday, 26 March 2012

കൂടണയാന്‍ നേരമായ്...


സന്ധ്യ മയങ്ങുകയായ്...
ഇരുള്‍, വഴി മൂടുകയായ്...
കൂടണയാന്‍ നേരമായ്...
രാവില്‍ നാം മാത്രമായ്...

മക്കളെ വരവേല്‍ക്കുവാനായ്...
കൂടൊരുക്കിടാം ഭംഗിയായ്‌ ...
കണ്ണുനട്ട് കാത്തിരിക്കയായ്‌ ...
കുഞ്ഞുമുട്ടകള്‍ വിരിയാനായ് ...

ഒരുകുഞ്ഞു മുത്തം കൊടുക്കയായ് ...
പൈങ്കിളിച്ചുണ്ടും ചുവക്കയായ്...
ഉറങ്ങിടാം രാവേറെയായ്...
നാളത്തെ ചിന്തകള്‍ ബാക്കിയായ്... 




9 comments:

  1. കൂടണയാമീനേരത്ത്
    കൂട്ടിലോതുങ്ങാമിനി രാവില്‍
    കൂട്ടരോടൊത്തു ഉണരണം
    വാനിലിനിയും പാറണം

    ReplyDelete
  2. സമയം സന്ധ്യയായി

    കൂടുതൽ എഴുതുക

    ആശംസകൾ

    ReplyDelete
  3. ഈ കവിത വായിച്ചാല്‍ മനസ്സിലാവുന്നുണ്ട് ... ഇഷ്ടായി
    ഇനിയും എഴുതൂ ...
    എന്നില്‍ നാളത്തെ ചിന്തകള്‍ ബാക്കിയായ്‌

    ReplyDelete
  4. Thank You Very Much Friends... :-)

    ReplyDelete
  5. വരികളും ചിത്രവും നന്നായിട്ടുണ്ട്
    ആശംസകള്‍!

    ReplyDelete
  6. ആശംസകൾ

    ഒന്ന് കൂടി മനസ് തുറന്ന് എഴുതൂ,

    നല്ല വരികളാണ്

    ReplyDelete
  7. ലളിതമായ കവിത. ഇഷ്ടപ്പെട്ടു..

    ReplyDelete
  8. Thank You Very Much My Dear Friends... :-)

    ReplyDelete