Monday 2 April 2012

പെയ്തൊഴിയട്ടെ...

ഇന്നലെ ഇവിടെ മഴ പെയ്തിരുന്നു... ആകെ തണുപ്പിച്ചു പൊഴിഞ്ഞു പോയി എന്ന് പറയുന്നതാവും ശരി... തിരക്കുകള്‍ക്കിടയില്‍ പെട്ടുപോയതിനാല്‍ ആ വേനല്‍മഴ ആസ്വദിക്കാന്‍ എനിക്ക് കഴിയാതെ പോയി... എങ്കിലും ആ തണുപ്പ് ഞാന്‍ അറിഞ്ഞിരുന്നു... അത് എന്‍റെ മനസ്സിലേക്കായിരുന്നു വന്നു കയറിയത്... ഒപ്പം ഒരു പിടി ഓര്‍മ്മകളിലേക്കും... 


ഇടി മുഴങ്ങുന്നുവോ... 
മിന്നല്‍, ഒളി ചിതറുന്നുവോ...
ദൂരെയെങ്ങോ... 
മഴ പെയ്യുകയാവാം...

കാറ്റിന്‍ തണുപ്പെന്‍...
മനസ്സിലേക്കിറങ്ങവേ ...
പെയ്തൊഴിഞ്ഞീടുവാന്‍...
വിതുമ്പുന്നെന്‍ ഓര്‍മ്മകള്‍...

കൂടെ കളിച്ചതും...
പിന്നെ ചിരിച്ചതും...
പിന്നെയൊരു നോട്ടമായ്...
നെഞ്ചില്‍ നിറച്ചതും...

പുതുമഴ പോലെന്റെ...
മനസ്സില്‍ പൊഴിയവേ...
ഓര്‍മ്മകള്‍...
ഗന്ധ നാഗങ്ങളാകയോ...

ഒന്നായ് വളരുവാന്‍...
ഒന്നായ് വളര്‍ത്തുവാന്‍...
ഒരുപാട് മോഹിച്ചി-
ട്ടൊരുനാളിലെല്ലാം...
ഒന്നൊന്നായ് തകരുന്ന-
തൊന്നായ് അറിയവേ...
ഒരുപാട് കണ്ണുനീര്‍...
ഒരുമിച്ചു വാര്‍ത്തതും...

പിന്നെയാ കൈകളില്‍...
കൈ ചേര്‍ത്തു നിന്നതും...
ഒടുവിലെന്‍ കൈകളെ...
ഞാന്‍ വിടുവിച്ചതും...
ഇന്നലെയെന്നപോല്‍...
മനസ്സില്‍ തെളിയുന്നു...

ഓര്‍മ്മയുണ്ടോര്‍മ്മയു-
ണ്ടാ നിമിഷങ്ങളെ...
ഓര്‍മ്മിച്ചിടാത്തൊരു...
കാലമില്ലിപ്പോഴും...
ഓര്‍മ്മയുണ്ടോര്‍മ്മയു-
ണ്ടോരോ നിമിഷവും...
ഒട്ടുമേ ഓര്‍ക്കാ-
തിരുന്നില്ലൊരിക്കലും...

പെയ്യാന്‍ മറന്നൊരാ....
മഴയെങ്ങോ മറയവേ...
പെയ്തൊഴിയട്ടെ...
എന്‍ ഓര്‍മ്മകളെങ്കിലും...


9 comments:

  1. വളരെ മനോഹരം
    വരികളും ചിത്രവും

    ReplyDelete
    Replies
    1. ഒരുപാട് നന്ദി... :-)

      Delete
  2. ആഹാ ഇതുമുണ്ടോ? പടവും കൊള്ളാം കവിതേം കൊള്ളാം...

    ReplyDelete
    Replies
    1. നന്ദി സുമേഷ്... :-)

      Delete
  3. പടവും കൊള്ളാം കവിതേം കൊള്ളാം...

    oru kunju mazhakonda sukham....! pravasikku mazha enna vakku nostalgia aanallo

    aashamsakal...

    ReplyDelete
  4. " പെയ്യാന്‍ മറന്നൊരാ....
    മഴയെങ്ങോ മറയവേ...
    പെയ്തൊഴിയട്ടെ...
    എന്‍ ഓര്‍മ്മകളെങ്കിലും..." മനോഹരം!!!

    ReplyDelete
  5. നല്ല ചിത്രം... ലളിതമായ വരികളും..

    ReplyDelete
  6. കുട്ടിക്കാലത്തെ ഓര്‍മ്മകളെ തഴുകി ഉണര്‍ത്തിയ വരികള്‍ മനോഹരമായിരിക്കുന്നു.
    गया लेगया तू जीवनकी
    सबसे मस्त ख़ुशी मेरी.
    (പോയി, കൊണ്ട് പോയി നീ, ജീവിതത്തിലെ എന്റെ ഏറ്റവും സന്തോഷ മുഹൂര്‍ത്തങ്ങളെ - കുട്ടിക്കാലത്തെ)
    സ്കൂളില്‍ പഠിച്ച ആ ഹിന്ദി കവിതയുടെ വരികള്‍ ഓര്‍മ്മ വന്നു പോയി, ഇത് വായിച്ചപ്പോള്‍.
    ആശംസകള്‍.

    ReplyDelete
  7. Thank You Very Much Friends... :-)

    ReplyDelete