Monday 9 July 2012

പള്ളിക്കൂടം...


നീലച്ചായം വാരിപ്പൂശിയ 
വലിയൊരു പള്ളിക്കൂടം...
അവധി കഴിഞ്ഞു തുറക്കും നേരം
വര്‍ണ്ണം മാറിപ്പൂശി...
ചാര വര്‍ണ്ണമതാകെ പൂശി
പള്ളിക്കൂടമൊരുങ്ങി...
കഴുകിയടിച്ചു മിനുക്കി പിന്നെയാ
വെള്ളം വാര്‍ത്തു കളഞ്ഞു...
മിന്നി മിനുങ്ങും വെള്ളി വെളിച്ചം
തെളിഞ്ഞു പിന്നെയണഞ്ഞു...
മുറികളിലുള്ളോരു മേശ കസാരകള്‍ 
ഒരുക്കി വയ്ക്കുകയായി...
പിടിച്ചുമാറ്റിയൊരുക്കും നേരം 
ഇടയ്ക്കു തമ്മിലുടക്കുമ്പോള്‍ ...
വലിയൊരു ശബ്ദം കേള്‍ക്കാമതിനെ 
ഇടിവെട്ടെന്നു വിളിക്കാം... 



6 comments:

  1. ഇടിവെട്ട്...ഇടിവെട്ട്
    കൊള്ളാം ഭാവന. വായിക്കാന്‍ രസമുണ്ട്

    ReplyDelete
  2. എഴുത്താണു കൂടുതൽ ഇഷ്ടപ്പെട്ടത്

    ReplyDelete
  3. Thank You Very Much Friends... :-)

    ReplyDelete
  4. പിടിച്ചുമാറ്റിയൊരുക്കും നേരം
    ഇടയ്ക്കു തമ്മിലുടക്കുമ്പോള്‍ ...
    വലിയൊരു ശബ്ദം കേള്‍ക്കാമതിനെ
    ഇടിവെട്ടെന്നു വിളിക്കാം...
    രസമുണ്ട് കേട്ടോ വായിക്കാന്‍....
    ഒരു കുടു കുടു കുടു കുടു തീവണ്ടി സ്റ്റയില്‍....:)
    ഇഷ്ട്ടമായി..... അഭിനന്ദനങ്ങള്‍.....

    ReplyDelete