7 Years Of Togetherness... :-)
Or 'Tolerance' !!! ??? ;-)
അങ്ങനെ പറയുന്നതാകും ശരി...
പരസ്പരം സഹിക്കാതെ,സഹകരിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലല്ലോ...
ഏഴു വര്‍ഷങ്ങള്‍ ...
മഴവില്ലിലെ ഏഴു നിറങ്ങള്‍ പോലെ...
അവയെ പോലും അസൂയപ്പെടുത്തും വിധം...
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും,
ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും,
പരിഹാസങ്ങളുടെയും പഴിചാരലുകളുടെയും,
പങ്കുവക്കലുകളുടെയും പിടിച്ചെടുക്കലുകളുടെയും,
കൂട്ടുകൂടലുകളുടെയും ഒറ്റപ്പെടുത്തലുകളുടെയും,
വാചാലതകളുടെയും മൌനത്തിന്റെയും,
പുഞ്ചിരികളുടെയും തേങ്ങലുകളുടെയും,
സര്‍വ്വോപരി ഒരുപാട് സ്നേഹത്തിന്റെയും കരുതലിന്റെയും,
നൂറു നൂറു വര്‍ണ്ണങ്ങള്‍ വിരിയിച്ചുകൊണ്ട്,
പരസ്പ്പരം സഹിച്ചും സഹകരിച്ചും,
ഞങ്ങളുടെ ദാമ്പത്യം ഇന്നേക്ക് ഏഴ് വര്‍ഷം പിന്നിടുന്നു.... :-)
ഭയങ്കരം... !!! :-D
ഇതുവരെ ഞങ്ങള്‍ അടിച്ചു പിരിഞ്ഞില്ലാ....
ഹോ... ഞങ്ങളെ സമ്മതിക്കണം... :-P
Happy Anniversary... God Bless
ReplyDeleteഈ സ്നേഹകരങ്ങള്‍ എന്നുമെന്നും
ReplyDeleteഒന്നായീ , സ്നേഹമഴകള്‍ പൊഴിച്ച്
ജീവിത വഴികളില്‍ കുളിര് നിറച്ച്
ഇണങ്ങിയും പിണങ്ങിയും ,കുറുമ്പ് കാട്ടിയും
നൂറ് നൂറ് വര്‍ഷങ്ങള്‍ ഒന്നായി ഇരിക്കുവാനും ..
ഐശ്യര്യവും സമൃദ്ധിയും പ്രദാനം ചെയ്യുവാന്‍
കരുണാമയനോട് പ്രാര്‍ത്ഥിച്ച് കൊണ്ടും ....
:) ആശംസാപുഷ്പങ്ങൾ വാരി വിതറുന്നു........
ReplyDeleteനന്മയും ആനന്ദവും നൂറു നൂറു പൂക്കളായി എന്നും നിങ്ങള്‍ക്ക് ചുറ്റും വിരിയട്ടെ...
ReplyDeleteആശംസകള്‍ അറിയിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി...:-)
ReplyDelete