ഉഷ്ണിച്ചുരുകിയ മരുഭൂ മനസ്സിലേ-
ക്കൊരു കുഞ്ഞു കുളിരുമായ് വന്നതിന്നീ മഴ...
എന്നെ നനയ്ക്കുവാന് ... എന്നെ പുണരുവാന്‍ ...
എനിക്കായി മാത്രമോ പെയ്തതിന്നീ മഴ... ???
മെല്ലെയെന്‍ കൈകളില്‍ ഈ മഴത്തുള്ളികള്‍ ...
ഒരു കുഞ്ഞു ചുംബനം നല്കുവാന് വന്നതോ...???
മഴയെ പുണരുവാന്‍ ... മഴയില്‍ നനയുവാന്‍ ...
നൂറായിരം ഇഷ്ടമുള്ളിലുണ്ടെങ്കിലും...
ആകെ തണുപ്പിച്ചും കോരിത്തരിപ്പിച്ചും...
മിന്നലിന് വേഗത്തില്‍ പിരിയുന്നതീ മഴ...
പറഞ്ഞാലും പാടിയാലും തീരാത്ത ഭാവങ്ങളുമായി മഴ.. വീണ്ടും നമ്മെ നനച്ചു കൊണ്ടിരിക്കുന്നു
ReplyDeleteഹാ, നിന് വാര്‍മുടിയില്‍ അനസ്യുതമായി പെയ്ത
ReplyDeleteആ നല്ല മഴക്കാലമെങ്ങുപോയി.
പ്രകമ്പനങ്ങള്‍ ഇല്ലാത്ത ഇടവപ്പാതിയില്‍
ശൗര്യമില്ലാത്ത സായന്തനങ്ങളില്‍
കലിതുളളി ഒഴുകാത്ത അരുവിയില്‍ ഞാന്‍
അതിന് പ്രതിധ്വനി കാതോര്ത്തിടുന്നു.
അകലെ നിന്നെങ്ങോ ഒരു കുളിരണഞ്ഞാല്‍
അതിന് അഭിനിവേശത്തെ തിരയുന്നു.
പറയൂ നിന് മുടിയിഴകളെ ഈറനണിയിച്ചു
അത് എന്നടുത്തെത്തിടുമ്പോള്‍
ആ പുണ്യാഹിയില്‍ നനഞ്ഞു നനഞ്ഞു നാം
നിര്‍വൃതി കൊള്ളുന്നതെത്രയെത്ര .
പറയൂ സഹ്യാദ്രി നിന് ഉടലില്‍, ആത്മാവില്‍
പ്രാണജലം അവള് എകിടുന്നല്ലി...
ഉദയാസ്തമയങ്ങള്‍ക്ക് ഉടയവനോളം പ്രണയിക്ക
മഴയേ മഴക്കിനാവുകളെ.
എത്ത്രയോ ഈണങ്ങൾ അല്ലേ ഈ മഴക്ക്
ReplyDeleteThank You Very Much My Dear Friends... :-)
ReplyDelete