Thursday 11 October 2012

മഴ...


ഉഷ്ണിച്ചുരുകിയ മരുഭൂ മനസ്സിലേ-
ക്കൊരു കുഞ്ഞു കുളിരുമായ് വന്നതിന്നീ മഴ... 
എന്നെ നനയ്ക്കുവാന്‍ ... എന്നെ പുണരുവാന്‍ ...
എനിക്കായി മാത്രമോ പെയ്തതിന്നീ മഴ... ???
മെല്ലെയെന്‍ കൈകളില്‍ ഈ മഴത്തുള്ളികള്‍ ...
ഒരു കുഞ്ഞു ചുംബനം നല്‍കുവാന്‍ വന്നതോ...???
മഴയെ പുണരുവാന്‍ ... മഴയില്‍ നനയുവാന്‍ ...
നൂറായിരം ഇഷ്ടമുള്ളിലുണ്ടെങ്കിലും...
ആകെ തണുപ്പിച്ചും കോരിത്തരിപ്പിച്ചും... 
മിന്നലിന്‍ വേഗത്തില്‍ പിരിയുന്നതീ മഴ... 


4 comments:

  1. പറഞ്ഞാലും പാടിയാലും തീരാത്ത ഭാവങ്ങളുമായി മഴ.. വീണ്ടും നമ്മെ നനച്ചു കൊണ്ടിരിക്കുന്നു

    ReplyDelete
  2. ഹാ, നിന്‍ വാര്‍മുടിയില്‍ അനസ്യുതമായി പെയ്ത
    ആ നല്ല മഴക്കാലമെങ്ങുപോയി.
    പ്രകമ്പനങ്ങള്‍ ഇല്ലാത്ത ഇടവപ്പാതിയില്‍
    ശൗര്യമില്ലാത്ത സായന്തനങ്ങളില്‍
    കലിതുളളി ഒഴുകാത്ത അരുവിയില്‍ ഞാന്‍
    അതിന്‍ പ്രതിധ്വനി കാതോര്‍ത്തിടുന്നു.
    അകലെ നിന്നെങ്ങോ ഒരു കുളിരണഞ്ഞാല്‍
    അതിന്‍ അഭിനിവേശത്തെ തിരയുന്നു.
    പറയൂ നിന്‍ മുടിയിഴകളെ ഈറനണിയിച്ചു
    അത്‌ എന്നടുത്തെത്തിടുമ്പോള്‍
    ആ പുണ്യാഹിയില്‍ നനഞ്ഞു നനഞ്ഞു നാം
    നിര്‍വൃതി കൊള്ളുന്നതെത്രയെത്ര .
    പറയൂ സഹ്യാദ്രി നിന്‍ ഉടലില്‍, ആത്മാവില്‍
    പ്രാണജലം അവള്‍ എകിടുന്നല്ലി...
    ഉദയാസ്തമയങ്ങള്‍ക്ക് ഉടയവനോളം പ്രണയിക്ക
    മഴയേ മഴക്കിനാവുകളെ.

    ReplyDelete
  3. എത്ത്രയോ ഈണങ്ങൾ അല്ലേ ഈ മഴക്ക്

    ReplyDelete
  4. Thank You Very Much My Dear Friends... :-)

    ReplyDelete