Thursday 18 October 2012

ഓര്‍മ്മകള്‍...


എന്‍ നെഞ്ചിന്നുള്ളിലായ്...
ഒരു കുഞ്ഞു ചെപ്പി-
ലൊളിപ്പിച്ചു വച്ചൊരെന്‍...
ഓര്‍മ്മകള്‍...

എണ്ണിപ്പെറുക്കി മിനുക്കിയെടുത്തൊരു...
കുന്നിക്കുരുമണി...
മഞ്ചാടി മണിപോലെ ...
ഓര്‍മ്മകള്‍...

നാളേറെയായ് ഞാനാ...
ചെപ്പു തുറന്നിട്ടും,
അതിലുള്ള മണികളെ...
വീണ്ടുമളന്നിട്ടും...

ഇന്നലെ ഞാനെന്‍റെ...
ഉമ്മറക്കോലായില്‍...
വേനല്‍ മഴ കണ്ടു...
ചിന്തിച്ചിരിക്കവേ...

ഓര്‍മ്മതന്‍ ചെപ്പിലെ...
ഏതോ അറയിലെ...
ഒരു മണി തന്നിലായ്...
സൂക്ഷിച്ചോരാ മുഖം...

മിന്നലായ് വന്നെന്‍റെ...
ഉള്ളില്‍ നിറഞ്ഞതും...
പാതിയില്‍ ആ മുഖം ...
കാണാതെ പോയതും...

വിങ്ങലായ് ഞാനെന്‍റെ...
നെഞ്ചിന്‍ അറകളില്‍...
ആ മുഖം ചേര്‍ന്നോരാ...
മഞ്ചാടി തിരയവേ...

തെല്ലൊട്ടു ശങ്കയോ-
ടാ സത്യമറിയുന്നു...
ഓര്‍മ്മകള്‍ ചിലതെല്ലാം...
ചിതലെടുത്തിരിക്കുന്നു...

ചിതലുകള്‍ മൂടിയ...
പുറ്റുകള്‍ മാറ്റി ഞാന്‍...
എന്നോര്‍മ്മ മണികളെ...
വീണ്ടുമൊന്നെണ്ണവേ..

കൈവിട്ടു പോയി-
ക്കഴിഞ്ഞോരെന്‍ ഓര്‍മ്മതന്‍...
കാലിയാം അറകള്‍...
നിശ്വസിച്ചീടുന്നു...

എത്ര തിരഞ്ഞിട്ടും...
എത്ര ചികഞ്ഞിട്ടും...
ഓര്‍മ്മതന്‍ മണികളെ...
കണ്ടെത്തിയില്ല ഞാന്‍...

എണ്ണാന്‍ കഴിയാതെ...
എഴുതാന്‍ കഴിയാതെ...
ചിതറി തെറിക്കുന്നെന്‍ ...
ഓര്‍മ്മകളെല്ലാം...

എന്തേ വിളിച്ചില്ല...
എന്തേ പറഞ്ഞില്ല...
എന്തേ മറന്നുപോയ്‌...
എന്നോരോ ചോദ്യങ്ങള്‍...

മുള്ളുകളായ് വന്നെന്‍..
നെഞ്ചില്‍ തറക്കവേ...
എന്തെന്നറിയാതെ...
ഉരുകുന്നു ഞാനും...

സ്വന്തവും ബന്ധവും ...
എല്ലാം മറന്നൊരു...
നാളെയിലേക്ക് ഞാന്‍...
പോകാതിരുന്നെങ്കില്‍...

ഓര്‍മ്മതന്‍ കണ്ണികള്‍...
മുറിയാതിരുന്നെങ്കില്‍...
മറവിതന്‍ ആഴിയില്‍...
മുങ്ങാതിരുന്നെങ്കില്‍...



14 comments:

  1. ചിത്രവും വരികളും വളരെ നന്ന്

    ReplyDelete
  2. വരികള്‍ ഇഷ്ടായി... ചിത്രവും വരികളും ഓര്‍മകളിലേക്ക് കൊണ്ട് പോയി എന്നെ... ആശംസകള്‍ അനശ്വരാ..

    ReplyDelete
  3. നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിഞ്ഞു.
    നല്ല വരികള്‍, വളരെ ഇഷ്ടമായി.

    ReplyDelete
  4. തെല്ലൊട്ടു ശങ്കയോ-
    ടാ സത്യമറിയുന്നു...
    ഓര്‍മ്മകള്‍ ചിലതെല്ലാം...
    ചിതലെടുത്തിരിക്കുന്നു...

    നല്ല വരികൾ ആസ്വദിച്ച് വായിച്ചു. ആശംസകൾ.

    ReplyDelete
  5. VALRE NANNAYITTUND>> FENTASTIC

    ReplyDelete
  6. ഓര്‍മ്മതന്‍ കണ്ണികള്‍...
    മുറിയാതിരുന്നെങ്കില്‍...
    മറവിതന്‍ ആഴിയില്‍...
    മുങ്ങാതിരുന്നെങ്കില്‍...

    മനോഹരമായ ചിത്രം.
    വരികളും ഇഷ്ടായി.

    ReplyDelete
  7. nice pic and nice narration...........

    ReplyDelete
  8. മഞ്ചാടിക്കുരു
    കുന്നിക്കുരു
    കവിതക്കുഞ്ഞ്

    എല്ലാം നല്ലൂ

    ReplyDelete
    Replies
    1. മയില്‍‌പ്പീലിത്തുണ്ടിനെ വിട്ടുകളഞ്ഞതെന്തേ...??? :-P

      Delete
  9. ഓര്‍മ്മകള്‍ നന്നായിരിക്കുന്നു.

    ReplyDelete
  10. Hridayathe sparsikkunna varigalum manoharamaya chitravum.

    ReplyDelete
  11. ഇഷ്ടായിട്ടോ ഈ ഓര്‍മയുടെ മണിച്ചെപ്പ്‌...

    ReplyDelete
  12. എല്ലാവര്‍ക്കും ഒരുപാട് നന്ദി... അകമഴിഞ്ഞ് തരുന്ന ഈ പ്രോത്സാഹനങ്ങള്‍ക്ക്... :-)

    ReplyDelete