Monday 31 December 2012

ഈയാണ്ടിലെ അവസാനത്തെ മഴ ...



ഈയാണ്ടിലുടനീളം അങ്ങിങ്ങായിറ്റിയ...
പ്രിയപ്പെട്ടവര്‍ തന്‍ ചോരപ്പാടുകള്‍ ...
മായ്ച്ചു കളഞ്ഞിന്നു ശുദ്ധി വരുത്താന്‍ ...

അനേകം മാതൃ ഹൃദയങ്ങളില്‍ ...
ഇനിയും കെടാതെ പുകഞ്ഞു കത്തും ...
കനലിന്റെ തീയില്‍ അമൃതം പൊഴിക്കാന്‍ ...

വരണ്ട പാതയില്‍ പകച്ചു നില്‍ക്കും ...
വഴിയാത്രികര്‍ക്ക് മുന്‍പില്‍ ...
തണലായ്‌ വളര്‍ന്നു കുളിര്‍മ്മയേകാന്‍ ...

ഓരോരുത്തരും ഓരോതവണയും ...
ചെയ്തുകൂട്ടിയ പാപത്തിന്‍ ഭാരത്തെ...
ബലിച്ചോറു  പോലെ ഒഴുക്കിക്കളയാന്‍ ...

മനസ്സില്‍ വളരുന്ന തിന്മതന്‍ കളയെ ...
വേരോടെ മൊത്തം പിഴുതെറിഞ്ഞിട്ടു ...
ആത്മ ശുദ്ധി വരുത്തി മുന്നേറാന്‍ ...

വരും തലമുറ തന്‍റെ മനസ്സിലായ് ...
നന്മതന്‍ വിത്തുകള്‍ വാരി വിതറി ...
നന്നായ് നനച്ചു പരിപാലിച്ചുണര്‍ത്താന്‍ ...

ഈയാണ്ടിലെ പാപങ്ങള്‍ മായ്ച്ചു കളയാന്‍ ...
വരുമാണ്ടില്‍ നന്മതന്‍ പുളകങ്ങളേകാന്‍ ...
പുണ്ണ്യഹമായ് നാട്ടില്‍ ശുദ്ധി വരുത്താന്‍ ...

ഇതിനെല്ലാം വേണ്ടിയോ ...
പെയ്തു തോര്‍ന്നതിന്നിവിടെ ...
ഈയാണ്ടിലെ അവസാനത്തെ മഴ ...


4 comments:

  1. ഇതിനെല്ലാം വേണ്ടിയോ ...
    പെയ്തു തോര്‍ന്നതിന്നിവിടെ ...
    ഈയാണ്ടിലെ അവസാനത്തെ മഴ ...
    ...................
    good lines

    ReplyDelete
  2. അവസാനത്തെ മഴ മലിനതയെല്ലാം കഴുകിക്കളയട്ടെ

    ആശംസകള്‍

    ReplyDelete