Saturday 27 April 2013

പ്രണയമഴ...


ഇന്ന് ഞാൻ ഒരു മഴയാകും... 

കുളിർ  കാറ്റിൽ ജനിച്ച്... 
ചെറു ചാറ്റലായ് വളർന്ന്... 
കൈക്കുമ്പിളിൽ നിറഞ്ഞ്... 
പുതു ഗന്ധം നിറച്ച്... 

ഓർമ്മകളെ ഉണർത്തി... 
മുറിവുകളെ തലോടി... 
കളികളിൽ ചാഞ്ചാടി...
ചിരികളിൽ നിറഞ്ഞാടി... 

തുള്ളികളായ്  പൊഴിഞ്ഞ്... 
കൈവഴികളായ് പിരിഞ്ഞ്... 
ഓളങ്ങളായ് ഒഴുകി... 
കടലായ് നിറയും... 

ഇന്ന് ഞാൻ ഒരു മഴയാകും... 

നിനക്കായ് പെയ്യുന്ന... 
നിന്റേതു മാത്രമാം... 
പ്രണയമഴ... 


6 comments:

  1. ""മഴചില്ലയില്‍ കൂടൊരുക്കി
    മാനത്ത് നിന്ന് മിഴിപടര്‍ത്തീ
    മണ്ണിലേക്കുതിരുന്ന മഴതുമ്പിനാല്‍
    നിന്റെ തലോടലേറ്റ് ഞാന്‍ നിറഞ്ഞുവെങ്കില്‍""
    ""ഇനിയുമെത്രനാള്‍ കാത്തിരിക്കേണമെന്ന-
    ആകുലതക്ക് വിരാമമിട്ട് നിന്റെ സ്പര്‍ശം
    ഈ മരുഭൂവിലും എന്നെ ദിനങ്ങളായി തഴുകുന്നു ..
    നിന്റെ പ്രണായാശം എന്നിലേക്ക് പൊഴിഞ്ഞ് വീഴുന്നുണ്ട് ..
    രാത്രിയുടെ ഏകാന്തയാമങ്ങളിലും , നരച്ച പകലിന്റെ
    യാന്ത്രിക നിമിഷങ്ങളിലും നീ ചാരെ ...! ""
    { എനിക്ക് ഈ സ്നാപ്പ് ഇഷ്ടായി } അടിച്ച് മാറ്റിയേട്ടൊ ... :)
    ബ്ലൊഗിലിടും പേര് വച്ചൊളാം :)

    ReplyDelete
  2. പ്രണയാര്‍ദ്രം

    ReplyDelete
  3. നിനക്കായ് പെയ്യുന്ന...
    നിന്റേതു മാത്രമാം...
    പ്രണയമഴ... so nice line

    ReplyDelete
  4. എങ്ങനെയെങ്കിലും മഴയായാല്‍ മതി

    ReplyDelete
  5. ചിത്രങ്ങൾ മനോഹരം
    ഒപ്പം കുറിപ്പുകളും
    കൂടുതൽ വായിക്കാൻ
    വീണ്ടും വരുന്നതാണ്
    എഴുതുക അറിയിക്കുക

    ReplyDelete