Friday 5 April 2013

ഒരു പനിനീർ പൂവിന്റെ പ്രണയം... പ്രാർഥനയും...


ഇളവെയിലേറ്റു മയങ്ങി നിൽക്കുന്നൊരാ...
പനിനീർ പൂവിനെ നീയിന്നു കണ്ടുവോ...
നൂറായിരമിഷ്ടമുള്ളിൽ മറച്ചുകൊ-
ണ്ടീവഴി പോകുന്നോരർക്കനെ നോക്കുന്നു...

നാണത്താൽ പാതിയടഞ്ഞ മിഴികളും...
തെല്ലു വിറയ്ക്കുന്ന പൂന്തളിർ മേനിയും...
എന്തോ മൊഴിയുവാൻ വെമ്പുന്ന ചൊടികളും...
ശൃംഗാര കുങ്കുമം ചാർത്തിയ വദനവും...

എന്തോ പറയാതെ പറയുന്നതുണ്ടാവാം...
മെല്ലെയാ കണ്‍കളാൽ വിട ചൊൽവതുണ്ടാവാം...
നാളെയിന്നേരമിങ്ങണയുന്നതിൻ മുൻപേ...
അടരാതിരിക്കുവാൻ പ്രാർഥിപ്പതുണ്ടാവാം...



2 comments:

  1. പനിനീര്‍ പുഷ്പവും വരികളും കൊള്ളാം

    ReplyDelete
  2. വരികള്‍ കൂടിയായപ്പൊള്‍ അഴക് കൂടിയേട്ടൊ ........!
    അര്‍ക്കനേ മനസ്സാ വരിച്ച , നാണിച്ച പനിനീര്‍പൂവ് ...
    അടുത്ത പുലരി വരെ , പൊക്ക് വെയിലിനോട്
    താല്‍ക്കാലിക വിടയോതുമ്പൊള്‍ , ഉള്ളം
    പ്രാര്‍ത്ഥിക്കുന്നുണ്ട് , കൊഴിഞ്ഞ് പൊകാതിരിക്കാന്‍ ..
    ഒരൊ മനുഷ്യമനസ്സും ഇതുപൊലെയാണ് , പക്ഷേ
    കാലമെന്ന വിധി , ഒരൊറ്റ നിമിഷം കൊണ്ടെത്തൊക്കെ നടത്തുന്നുവല്ലേ ..?
    " കണ്ടുവോ .. പനിനീര്‍പൂവിന് താഴേ അധികം മുനയില്ലാത്ത
    കുഞ്ഞന്‍ മുള്ളുകള്‍ " വെയിലിന് പൊറല്‍ ഏല്‍ക്കാതിരിക്കാനാകുമല്ലെ ...?

    ReplyDelete