Monday 8 April 2013

ചില വരികൾ ...


ചില വരികൾ ... 

തുടക്കവും ഒടുക്കവും ഇല്ലാതങ്ങനെ....
നടുവിലായ് ചില വരികൾ...

കഴിഞ്ഞ രാത്രിയിലെ വൈകിയ യാമത്തിൽ...
കുത്തിക്കുറിച്ച ചില വരികൾ ...

തുറിച്ചു നോക്കുകയാണിന്നെന്നെ ...
മുഴുവനാക്കുകെന്ന യാചനയാൽ ...

എവിടെ തുടങ്ങണം...
എങ്ങനെയൊടുക്കണം ...

എന്നറിയാതിന്നു ഞാനും...
പകച്ചു നോക്കുന്നു നിന്നെയും...

നരച്ച കടലാസ്സിൻ മധ്യത്തിലായ് ...
നിഴലിൻ മഷി ചേർത്ത വരികൾ ...

ചില വരികൾ ... 

തുടക്കവും ഒടുക്കവും ഇല്ലാതങ്ങനെ....
നടുവിലായ് ചില വരികൾ...


5 comments:

  1. വാലും തലയുമില്ലാത്ത വരികള്‍

    ReplyDelete
  2. അറിയാതെ ഒഴുകണമത് അനൂ ...
    എഴുതി മുഴുപ്പിക്കാത്ത അക്ഷരങ്ങള്‍
    നമ്മേ നോക്കി യാചിച്ചാല്‍ പിന്നെ മനസ്സുടക്കും .....!
    നോക്കിക്കോളു , നല്ല തിരക്കിലുള്ളപ്പൊള്‍
    രണ്ടു വരി വന്നു വീഴും മനസ്സില്‍ .........
    ആ ബിന്ദുവില്‍ നിന്നൊരു നദി ഒഴുകും ........
    മനസ്സില്‍ നിന്നും , പകര്‍ന്നാടുന്നത് പകര്‍ത്തിവയ്ക്കുക ...
    ചിന്തകള്‍ കത്തി തുടങ്ങുമ്പൊള്‍ അതിനേ വെറുതെ വിടുക ..
    എഴുതുവനാഞ്ഞാല്‍ പകര്‍ത്താനാവില്ല ..
    ആറി തണുക്കുമ്പൊള്‍ , അത് വരും ,വെന്ത അരിമണി പൊലെ ...!
    " കണ്ണ് പൊയേട്ടൊ .. ഫോട്ടൊ എടുക്കുമ്പൊള്‍ ഒന്നു തിരിച്ച് വച്ചെടുത്തൂടെ
    ആ എഴുതിവച്ചത് " :)

    ReplyDelete
    Replies
    1. റിനി ... സമ്മതിച്ചിരിക്കുന്നു ... പറഞ്ഞത് പോലെ തന്നെ വന്നു ... 'മഹാനെ' സ്കൂളിലേക്ക് പറഞ്ഞയക്കാനുള്ള തിരക്കുകൾക്കിടയിൽ 'തലയും വാലും' കിട്ടി... ഹോ... അതൊന്നു കടലാസ്സിലേക്ക് പകർത്തുന്നത് വരെ വല്ലാത്ത അസ്വസ്ഥത ആയിരുന്നു ... :) പിന്നെ, മനപ്പൂർവ്വമാണ്‌ ഫോട്ടോ അങ്ങനെ എടുത്തത് ... തലയും വാലും ഇല്ലാത്ത ശരീരം ആരും കാണരുത് എന്നുണ്ടായിരുന്നു ... :P

      Delete
  3. chechiii oru reccomendation! !! fbiyl oru page undakku! blog load cheiyan time edukkuM!M slow aanu !! :) ♥

    ReplyDelete
    Replies
    1. I Have A Page In FB Sibin... :)
      https://www.facebook.com/Anaswaram

      Delete