Tuesday 26 June 2012

ഒരു നാള്‍ വരും...


ഒരു നാള്‍ ഞാനെന്‍റെ കുഞ്ഞിച്ചിറകു...
വിടര്‍ത്തി വിരിച്ചു പറക്കുമാ വാനില്‍...
ഒരു നാളെന്‍ ചിറകിലെ നൂറു വര്‍ണ്ണങ്ങള്‍...
വെല്ലുമാ മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങളെ...

ഒരു നാളീവനിയിലെ പുഷ്പ്പങ്ങളെല്ലാം...
പ്രിയ കാമുകിമാരായ് മാറുമെനിക്ക്...
ഒരു നാളവയിലെ നറു തേനിന്‍ മുത്തുകള്‍...
സ്വയമേ സമര്‍പ്പിക്കുമെല്ലാമെനിക്കായ്...

പിന്നൊരുനാളിളം പൈതലിന്‍ കണ്ണിലെ...
വിസ്മയമായി ഞാന്‍ തത്തിക്കളിക്കും...
'അമ്മേ ദാ തുമ്പി' യെന്നോതുമാ ഞൊടിയിലായ് ...
കുഞ്ഞുരുള നല്‍കുവാന്‍ വെമ്പുമാ മാതാവും...

ഭംഗിയില്ലെന്നെയിന്നെന്നാലതിന്നേക്കായ്...
നാളെ ഞാന്‍ ഭംഗിയേറും ചിത്രശലഭമാം...
ഒരു നാള്‍ വരും എനിക്കായ് നാളെ ഭൂമിയില്‍...
അതുവരേയ്ക്കാരുമേ ആഹരിക്കായ്കയില്‍...



15 comments:

  1. കൊള്ളാം അനു.........:)

    ReplyDelete
  2. KAVITHAYUM CHITHRAVUM MANOHARAM

    ReplyDelete
  3. നല്ല ചിത്രം....നല്ല വരികള്‍...ഇനിയും പോരട്ടെ...

    ReplyDelete
  4. മനോഹരമായ ചിത്രം..അതിനൊത്ത കവിതയും !!

    ReplyDelete
  5. ഭംഗിയില്ലെന്നെയിന്നെന്നാലതിന്നേക്കായ്...
    നാളെ ഞാന്‍ ഭംഗിയേറും ചിത്രശലഭമാം................nannaayittundu....!!!

    ReplyDelete
  6. മനോഹരമായ ചിത്രം അത്ര തന്നെ മനോഹരമായ കവിതയും

    ReplyDelete
  7. പല പല നാളുകള്‍ ഞാനൊരു പുഴുവായ്
    പവിഴക്കൂട്ടിലുറങ്ങി
    ഇരുളും വെട്ടവും അറിയാതങ്ങിനെ
    ഇരുന്നു നാളുകള്‍ നീങ്ങി
    അരളിച്ചെടിതന്‍ ഇലതന്‍ അടിയില്‍
    അരുമ കിങ്ങിണിപ്പോലെ

    ReplyDelete
  8. സൂപ്പര്‍ ഫോട്ടോയും വിവരണവും.............

    ReplyDelete
  9. ഒരുപാടൊരുപാട് നന്ദിയുണ്ട് പ്രിയപ്പെട്ട സുഹൃത്തുക്കളെ... നിങ്ങളുടെ ഈ പ്രോത്സാഹനങ്ങള്‍ക്കും, നല്ല വാക്കുകള്‍ക്കും... :-)

    ReplyDelete
  10. മനോഹരമായിരിക്കുന്നു...
    ഒരുനാൾ വരും... പ്രതീക്ഷയുടെ പൊൻ കിരണങ്ങളാണ് നാളത്തെ ജീവിതത്തിന് ഊർജ്ജം പകരുന്നത്. ജിബ്രാന്റെ വാക്കുകൾ ഓർമ്മ വരുന്നു..
    “ഓരോ രാത്രിയുടെ തിരശീലക്ക് പിന്നിലും പുഞ്ചിരിക്കുന്ന പുലരികളുണ്ട്.
    ഓരോ വേനലിന്റെ ഹൃദയത്തിലും തുടിക്കുന്ന വസന്തമുണ്ട്...
    ഇപ്പോൾ എന്റെ നിരാശ പ്രത്യാശയായി മാറിയിരിക്കുന്നു..”
    ആശംസകള് .....പ്രത്യാശയുടെ ഈ വരികൾക്ക്....!

    ReplyDelete
  11. ഹയ്.. പെടച്ചു... ജോറായിട്ട് ന്ട് ട്ടാ... പന്ട് ഒന്നാം ക്ലാസില്‍ പഠിച്ച പദ്യം പോലെ... :-)

    ReplyDelete
  12. നന്നായിട്ടുണ്ട്.....
    "ഈ വല്ലിയില്‍ നിന്ന് ചെമ്മേ
    പൂക്കള്‍ പോകുന്നിതാ പറന്നമ്മേ.
    തെറ്റീ നിനക്കുണ്ണീ ചൊല്ലാം നല്പൂമ്പാറ്റകളല്ലേ ഇതെല്ലാം"

    ReplyDelete
  13. അരുളി ഇലയുടെ അടിയില്‍ ..
    സ്വര്‍ണ്ണ വെള്ളി നിറമോടെ
    തൊട്ടിരിക്കുന്ന ഭംഗിയുള്ള
    പുറം ചട്ടയില്‍ നിന്നും പുറത്തേക്ക് വന്ന്
    വിരൂപകാഴ്ചയില്‍ നില നിന്ന്
    ലോകത്തിലേ വര്‍ണ്ണകാഴ്ചകളുടെ വിസ്മയമായി
    മാറുന്ന ചിത്രശലങ്ങള്‍.... നല്ല വരികളും
    മനോഹരമായ ക്ലിക്കും ... ഒരുപാട് ആസ്വദിച്ചു ഈ ചിത്രം ..

    ReplyDelete
  14. ഒരുപാട് നന്ദി പ്രിയപ്പെട്ട കൂട്ടുകാരെ... :-)

    ReplyDelete