Sunday 6 April 2014

നുറുങ്ങുകൾ... 1

ഇന്നലത്തെ ചൂടാറിയ വാർത്ത... 
------------------------------------------
തീൻ മേശമേൽ ഇടിവെട്ട്...
ചപ്പാത്തിക്ക് വലിപ്പം കൂടി... !!!
പെയ്യാനൊരുങ്ങി കാർമേഘം... 

ഹോം മേക്കർ...
---------------------------
കണ്ണീരിൽ കുതിർന്നോരേപ്രണിനുള്ളിലായ്...
മോഡുലാർ കിച്ചണിൻ മൂലയിൽ നിൽപ്പുണ്ട്...
ഒന്നിനും കൊള്ളാത്തവൾ... !!!

ഇന്നത്തെ ചിന്ത...
-----------------------
സ്വയമലിഞ്ഞുരുകി വീണുടയുന്നു...
അടുപ്പിലെ കനലിലൊരിറ്റു കണ്ണുനീർ...
അമ്മ... !!!

4 comments:

  1. അടുക്കള ഹൈക്ക് ....ഹോം മേക്കര്‍ ശക്തം.

    ReplyDelete
  2. തീന്‍ മേശമേല്‍ ഇടിവെട്ട്....

    ReplyDelete
  3. ആദ്യ കവിതയാണ് ഏറ്റവും നന്നായി തോന്നിയത്.
    ചപ്പാത്തി വലുതായതിനു പോലും തീന്മേശമേൽ ഇടിവെട്ടുണ്ടാവുമ്പോൾ പെയ്യുന്നതു മാത്രം പോംവഴിയായി കാണുന്ന കാർമേഘങ്ങൾ ! കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലമാണ്.. 'ഇടിവെട്ട് കൈയ്യിൽ വച്ചാൽ മതി..പെയ്യണമെന്നതൊക്കെ പഴയകാലമാണ്' എന്ന ചങ്കൂറ്റമുള്ള കാർമേഘങ്ങളുടേതല്ലേ ഈ കാലം ?

    രണ്ടാമത്തെ കവിതയും കൊള്ളാം. അടുക്കള ആധുനികമാവുമ്പോഴും അടുക്കളക്കാരിയുടെ 'സേവനവേതനവ്യവസ്ഥകൾക്ക്' മാറ്റമില്ലല്ലോ.

    മുന്നാമത്തെ കവിതയുടെ ആശയത്തിൽ പുതുമ തോന്നിയില്ല.

    ReplyDelete