Monday 28 July 2014

Guttation


ഇത്രയും കാലം മഞ്ഞുതുള്ളി, മഴത്തുള്ളി എന്നൊക്കെ വിചാരിച്ച് ഞാൻ ഫോട്ടോ എടുത്തു നടന്നിരുന്നത് അതല്ല എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്‌... ഇലകളുടെ അരികുകളിൽ കാണപ്പെടുന്ന വെള്ളത്തുള്ളികൾ എല്ലാം മഴ/ മഞ്ഞു തുള്ളികൾ അല്ലത്രേ... Guttation എന്നാണത്രേ ഈ പ്രതിഭാസത്തിന്റെ പേര്... സസ്യങ്ങളുടെ ഇലയുടെ ഞരമ്പിലൂടെ വെള്ളം അരിച്ചിറങ്ങുന്ന പ്രതിഭാസം ആണ് ഇത്... സാധാരണയായി പ്രഭാതത്തില്‍ ആണ് ഈ പ്രതിഭാസം കാണുക... ഇതെനിക്ക് അറിഞ്ഞുകൂടായിരുന്നു... പറഞ്ഞു മനസ്സിലാക്കി തന്ന എന്റെ നല്ലവരായ കൂട്ടുകാരോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... ഇതിനെ പറ്റി കൂടുതലായി നമ്മുടെ വിക്കി പറഞ്ഞു തരും... 

http://en.wikipedia.org/wiki/Guttation

2 comments:

  1. എന്നാല്‍ അങ്ങനെയാകട്ടെ. ഗട്ടേഷന്‍ തുള്ളികള്‍ (കൊട്ടേഷന്‍ തുള്ളികള്‍ന്നും പറയാം!)

    ReplyDelete
  2. തുള്ളികള്‍ അധികമായല്ലോ ചിത്രത്തില്‍.

    ReplyDelete