Monday 13 July 2015

സമസ്യ...

പിടി വിടാറില്ല ഞാൻ എന്നെ...
പങ്കിടാറില്ലെൻ വിചാരങ്ങളും...

എന്റെ മനസ്സുമെൻചിന്തകളും...
സ്വന്തമായെന്നുമെൻ കൂടെ വേണം...

ചിരികളും കണ്ണുനീർമുത്തുകളും ...
സ്വന്തമാണെന്നുമെനിക്കു മാത്രം...

സ്വാർത്ഥതയാകാം അഹന്തയാകാം...
മറ്റുള്ളോർ മുൻപിൽ ഞാൻ ആരുമാകാം...

എന്നെയെനിക്കായിട്ടെന്നും  വേണം...
ആരുമറിയാതെ അറിയിക്കാതെ...

ഉള്ളിന്റെയുള്ളിലായ് ഒതുങ്ങിടേണം...
സമയമാകുമ്പോൾ ഒടുങ്ങിടേണം...

എന്നെയറിയുന്നോരേറെയുണ്ടെങ്കിലു-
മെന്നെ 'അറിഞ്ഞവർ' ആരുമില്ലാതെയായ്... 

എന്തേ ഞാനിങ്ങനെയെന്നുതോന്നുമ്പോഴും...
എന്തുകൊണ്ടായ്ക്കൂടയെന്നതും തോന്നും...
  
ഞാനെനിക്കെന്നുമേ ചോദ്യമായി...
ഉത്തരമില്ലാ സമസ്യയായി...

2 comments:

  1. സമസ്യ പൂരിപ്പിക്കാനാവാത്തതൊന്നുമല്ല

    ReplyDelete
  2. അറിയാതെ അറിയുക .. എന്നതുണ്ട് ...
    നാം അറിയാതെ നമ്മേയറിയുന്നവരുമുണ്ട് ..
    ചിലത് പറയുമ്പൊള്‍ നമ്മള്‍ തന്നെ അല്‍ഭുതപെടും ..
    എങ്ങനേ നമ്മളേ കൃത്യമായ് വായിക്കുന്നു എന്ന് ..!
    ആഴമറിയുന്നവര്‍ വിരളമാകും , മുഴുവനും പകര്‍ന്ന്
    കൊടുത്തിട്ടും നമ്മേ അറിയാത്തവര്‍ക്കിടിയില്‍
    ഒന്നുമറിയാതെ എല്ലാമറിയുന്നവരാണ് പുണ്യം ..
    എത്രയൊക്കെ പകര്‍ത്താന്‍ തയ്യാറായാലും
    " ഞാന്‍ -- എന്നെ " എന്നതിന്റെ ഒരിത്തിരി
    നമ്മള്‍ ഉള്ളില്‍ സൂക്ഷിക്കും .. അതു കൊണ്ടാകും
    ഒരു മനുഷ്യനേയും പൂര്‍ണമായ് അറിയുവാന്‍
    കഴിയില്ലെന്ന് പറയുന്നത് ...
    അനു ഇടക്കൊക്കെ പിടി വിട്ടൊ .. എന്നിട്ടത് ഇവിടെ പകര്‍ത്തിക്കൊ
    ഇനിയുമറിയട്ടെ ട്ടൊ :)

    ReplyDelete