Monday 27 July 2015

ബാല്യം...

മെത്തമേൽ നിറഞ്ഞ കളിപ്പാട്ടങ്ങളും...
മേശമേൽ നിരന്ന ഭക്ഷണ വൈവിദ്ദ്യങ്ങളും...

കുറവുകളെണ്ണിയെണ്ണി നിവർത്തിയും മടക്കിയും,
കുഞ്ഞു കൈ വിരലുകൾ തിടുക്കത്തിലിങ്ങിവിടെ... 

അങ്ങേ തെരുവിലെ ഒഴിഞ്ഞ കോണിൽ...
മഴത്തണുപ്പിൻ പുതപ്പണിഞ്ഞ നിന്ദ്രയിൽ...
ഒരു ചുടു നിശ്വാസം...

ഒരു ചെറു മഞ്ചാടി മണിയും...
ഒരു കുഞ്ഞു ഞാവൽ പഴവും...
സ്വപ്നം കണ്ടുറങ്ങുന്ന ബാല്യം... 

2 comments:

  1. പ്രിയബാല്യം

    ReplyDelete
  2. ഓര്‍മ്മകള്‍ക്കെന്തു മധുരം...! ആശംസകള്‍ പ്രിയ അനശ്വരാ

    ReplyDelete