Sunday, 14 April 2013

"കണികാണും നേരം ... "


ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും... 
ഒത്തുചേരലുകളുടെയും ശുഭപ്രതീക്ഷകളുടെയും...
മധുരങ്ങള്‍ നിറയുന്നൊരു വിഷുക്കാലം വീണ്ടും വരവായി.... 
സ്നേഹത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും വിഷുക്കാലം...
സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കണിക്കൊന്നകള്‍ പൂത്തുവിടരുന്നൊരു പവിത്രസുന്ദരമായ വിഷുക്കാലം...
കോടിമുണ്ടും കൈനീട്ടവും... സ്വര്‍ണ്ണത്തിളക്കവും ധാന്യപ്പൊലിമയും... 
കണിവെള്ളരിയും വാല്‍ക്കണ്ണാടിയും... ഫലങ്ങളും നാളികേരവും... 
നിറഞ്ഞു കത്തുന്ന നിലവിളക്കും...
എല്ലാത്തിനുമുപരി നീലകൃഷ്ണന്റെ കള്ളച്ചിരിയും...
പിന്നെ ഒരുപിടി കൊന്നപ്പൂക്കളും കണികണ്ടുണരാന്‍...
വിഷുപ്പക്ഷി വീണ്ടും പാടുന്നു...
എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍...
എല്ലാവര്‍ക്കും കൈ നിറയെ വിഷുക്കൈനീട്ടവും മനം നിറയെ മധുര സ്മൃതികളും ലഭിക്കട്ടെ... 


4 comments:

  1. പിശുക്കീ , കണ്ണന്‍ സ്വര്‍ണ്ണം അടിച്ചോണ്ട്
    പോകില്ല , ഇത്തിരി കൂടി വയ്ക്കാം ..
    വൈകിയെങ്കിലും ഹൃദയത്തില്‍ നിന്നും ആശംസകള്‍ ..

    ReplyDelete