Saturday, 16 June 2012

മഴ...


മഴ...

പെയ്യുന്നതെന്‍ മനസ്സില്‍...
കാണുന്നതെന്‍ കണ്ണില്‍...

തൊടുന്നതെന്‍ വിരലില്‍...
കുളിരുന്നതെന്‍ മെയ്യില്‍...

പൊഴിയുന്നതെന്‍ നിനവില്‍...
നിറയുന്നതെന്‍ കനവില്‍...

പുണരുന്നതെന്‍ ഹൃത്തില്‍...
വിരിയുന്നതെന്‍ ചൊടിയില്‍...

വീണ്ടുമൊരു ഹര്‍ഷമായ്...
തൂവിരല്‍ സ്പര്‍ശമായ്...

കുളിരുന്നൊരോര്‍മ്മയായ്...
പുതു മണ്ണിന്‍ ഗന്ധമായ്...

നേര്‍ത്ത നിശ്വാസമായ്...
ഇടറുന്ന താളമായ്...

മിന്നലിന്‍ മകളായ്...
ഭൂമി തന്‍ പ്രാണനായ്...

മഴ...
പിരിയുന്നിതെന്‍ വഴിയില്‍...



11 comments:

  1. അത് കലക്കി! വളരെ സിമ്പിള്‍ , പക്ഷെ മനോഹരവുമായി! ആശംസകള്‍ :-)

    ReplyDelete
  2. നല്ല വരികള്‍ നല്ല താളവും ഉണ്ട് ഭാവുകങ്ങള്‍

    മഴ രണ്ടു തരത്തില്‍ ആണ് അതിന്റെ ആസ്വാദനം മാളിക മുകളില്‍ ഇരുന്നു മഴാകാണാന്‍ നല്ല രസാ
    കുടിലിനു ഉള്ളിലിരുന്നു കാണാന്‍ ഒരു ഭംഗിയും ഇല്ല

    ReplyDelete
  3. താളം ഉണ്ട് ..ലയം ഉണ്ട് അടക്കം ഉണ്ട് അര്‍ത്ഥവും ഉണ്ട് ..
    നല്ല കവിത .
    (ബ്ലോഗ്ഗിന്റെ പ്രതലം കണ്ണ് ചീത്ത ആക്കുന്നു )..

    ReplyDelete
  4. അനുവേച്ച്യേ... പതിവു പോലെ.... യു റോക്സ്......

    ReplyDelete
  5. മഞ്ഞു തുള്ളി പോലൊരു മഴതുള്ളി ഫോട്ടോ..

    ReplyDelete
  6. വളരെ ലളിതം..മനോഹരം..

    ReplyDelete
  7. മനോഹരം!! ഈ വാക്കുകളിലെ മഴ!

    ReplyDelete
  8. അനി..കവിതയും എഴുതും അല്ലെ. ചിത്രങ്ങള്‍ പോലെ കവിതയും മനോഹരം....

    ReplyDelete
  9. ഒരുപാട് നന്ദി പ്രിയപ്പെട്ട കൂട്ടുകാരെ... :-)

    ReplyDelete
  10. മഴത്തുള്ളികൾ മനസ്സിൽ സന്തോഷം നിറക്കുന്നു. മഴയുടെ ഒരു ടീച്ചറുണ്ട്,ഞാൻ പറയട്ടെ. ആശംസകൾ ട്ടോ.

    ReplyDelete