ഒരുപാടു കാലമായ് പലവട്ടമോതുവാന്‍
ചുമ്മാ മടിച്ചോരാ കുഞ്ഞു സ്വകാര്യം...
ഇന്നു നിന്‍ ചെവിയിലായ്മൃദു മന്ത്രണം പോലെ
മെല്ലെ മൊഴിയട്ടെ ഞാന്‍ കുഞ്ഞു നിശ്വാസമായ്...
ഒരുപാടു പ്രണയമായ് ഒരുപാടു കരുതലായ്
എന്നുള്ളിലെന്നും നീ മഴവില്ലായ് വിരിഞ്ഞു...
ഇത്രയും പറയുവാന്‍ എത്രയോ കാലമായ്
അത്രയും മാത്രകള്‍ വെറുതെ പൊഴിച്ചു ഞാന്‍ ...
വെറുതേ ഭയന്നതും വെറുതേ കരഞ്ഞതും
വെറുതേയെന്നോര്‍ത്തു ഞാന്‍ വെറുതേ മടിച്ചതും...
എത്രയും പ്രിയമുള്ള തൂവെള്ള പനിനീരിന്‍
പൂക്കളുമായി നീ മെല്ലെയിന്നണയവേ...
ഇത്രയും കാലം ഞാന്‍ ചൊല്ലാന്‍ മടിച്ചോരാ
ഹൃദയത്തിന്‍ മന്ത്രണം ഉച്ചത്തില്‍ പറയട്ടെ...
ഇന്നിവിടെ ഈ കുഞ്ഞു പൂക്കളിന്‍ നടുവിലായ്
കല്ലറക്കുള്ളിലെന്‍ ദേഹം ശയിക്കവേ...
കേള്‍ക്കുന്നുവോ നീ എന്‍ പ്രിയ സ്നേഹിതാ
ഈ കുഞ്ഞു പൂക്കളിന്‍ നിസ്വനമായെന്നെ...???
കേള്‍ക്കുന്നുവോ നീ എന്‍ പ്രിയ സ്നേഹിതാ
ReplyDeleteഈ കുഞ്ഞു പൂക്കളിന്‍ നിസ്വനമായെന്നെ...???
...............
നന്നായിട്ടുണ്ട്
ReplyDeleteഒരു കുഞ്ഞു പൂവിന്‍റെ ഇതളില്‍ നിന്നൊരു തുള്ളി
ReplyDeleteമധുരമെന്‍ ചുണ്ടില്‍ പോഴിഞ്ഞുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍!
നന്നായിട്ടുണ്ടേ. ഫോട്ടവും കൊള്ളാം
ReplyDeleteഅനികുട്ടീ...നന്നായി ഇഷ്ടപ്പെട്ടു മോളെ..
ReplyDeleteകല്ലറയ്ക്കുള്ളിലാവുന്നതുവരെ പറയാതെ പോയോ....???
ReplyDeleteപറയണമെന്ന് എത്ര ആഗ്രഹിച്ചാലും പറയേണ്ട സമയത്ത് പറയാന്‍ മടിക്കുന്ന ചില കാര്യങ്ങളില്ലേ അജിത് ... ??? പലപ്പോഴും അവയെല്ലാം ഒരിക്കലും പറയാതെ പോവുകയാണ് പതിവ്... ഇനി അഥവാ പറഞ്ഞാലും അപ്പോഴേക്കും ഒരുപാട് വൈകിയിരിക്കും...
Deleteശരിയാണ്..അങ്ങനെയും ചിലര്‍ക്ക് വന്നുഭവിക്കാറുണ്ട്.
Deleteവരികള്‍ നന്നായിട്ടുണ്ട്, വീണ്ടും എഴുതുക, ആശംസകള്‍ !!!
ReplyDeleteകൊള്ളാം.. താളമുള്ള കവിത .ആശംസകള്‍...
ReplyDeleteഒരേ വാക്കുകള്‍ ഒതിരിയാവര്‍തിക്കുമ്പോള്‍....ഒരു സുഖമില്ലായ്മയും ഉണ്ട് കേട്ടോ....ശ്രദ്ധിക്കുമല്ലോ ..:)
ശ്രദ്ധിക്കാം... നിര്‍ദേശത്തിനു ഒരുപാട് നന്ദി... :-)
Delete