പുല്‍ക്കൊടിത്തുമ്പും തുലാവര്‍ഷ മേഘവും ...
ഒരു കുളിര്‍ തെന്നലും തമ്മില്‍ പറഞ്ഞത്...
അടരുവാനാകാതെ, പിരിയുവാന്‍ വയ്യാതെ...
നിറകണ്ണുമായ് നിന്നെ പുണരുന്ന നേരത്ത്...
ഒരു കുളിര്‍ തെന്നലെന്‍ അരികത്തായ് വന്നിന്നു ...
മന്ദമെന്‍ കാതിലായ് മെല്ലെയിന്നോതിയോ ...
ഇനിയൊരു വര്‍ഷമിങ്ങുണ്ടാകുമന്നേരം ...
വീണ്ടുമീ ഞാന്‍ വരും നിന്നെ പുണരുവാന്‍ ...
നിന്നിലെ നീര്‍മണി മുത്തിനെ ചുംബിക്കാന്‍ ...
പിന്നെയൊരു മഴയായി നിന്നെ പൊഴിയിക്കാന്‍ ...
അതുവരേക്കായി നീ വിടചൊല്ലി മറയണം...
പുതിയ മേച്ചില്‍പ്പുറം തേടി നീ ഒഴുകണം...
അകലെയിന്നെവിടെയോ മറ്റൊരു ദേശത്തായ് ...
നിന്നെയും കാത്തുകാത്തിരിപ്പുണ്ടനേകര്‍ ...
അവര്‍ക്കായി നീയിന്നു നിന്നെ കൊടുക്കണം...
ജീവന്‍റെ ജീവനാം നീര്‍മണി നല്‍കണം...
നിന്നിലെ സ്നേഹവും നന്മയും നല്‍കണം...
പെയ്തു തോരും വരെ പുഞ്ചിരി നല്‍കണം...
ഇത്രയും കേള്‍ക്കവേ അത്രയും ഹര്‍ഷമായ് ...
യാത്ര പറഞ്ഞു ഞാന്‍ പോകാനോരുങ്ങവേ ...
പിന്‍വിളിയായി നീ ചൊല്ലിയ വാക്കുകള്‍ ...
എന്നുമെന്നിടനെഞ്ചില്‍ തത്തിക്കളിക്കും ...
ഇനിയൊരു നാളിലായ് നീ വരും നേരവും...
നോക്കിയീ പുല്‍ക്കൊടി കാത്തുകാത്തിരിക്കും ...
നിന്‍റെ കാര്‍വര്‍ണ്ണത്തെ കണ്‍നിറയെ കാണുവാന്‍ ...
നിന്‍ പ്രണയ മഴയിലായ് ആകെ നനയുവാന്‍ ...
Niceeeeeeee
ReplyDeleteകൊള്ളാമല്ലോ
ReplyDeleteThank You... :-)
ReplyDelete