ഈ കുറിപ്പ് ഞാൻ എഴുതിയിട്ട് ഒരു വർഷത്തിലേറെയായി ...
എന്നിട്ടും ഇത് ഇതുവരെ പോസ്റ്റ് ചെയ്യാതിരുന്നതിനു കാരണം ഇവളാണ് ...
കാരണം ഇതിനൊപ്പം കൊടുക്കാൻ എനിക്ക് ഇവളുടെ ഒരു പടം വേണമായിരുന്നു ...
പക്ഷേ ഇവളെ എന്റെ മൂന്നാം കണ്ണിൽ പതിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഇവൾ അതിസമർത്ഥമായി ഒഴിഞ്ഞുമാറി ...
ഇന്നാണ് ഇവളെ സ്വസ്തമായിട്ടൊന്നു ഒറ്റയ്ക്ക് കിട്ടിയത് ...
ഒരു പടം പിടിക്കാനുള്ള എന്റെ പെടാപ്പാട് കണ്ടിട്ടാകണം, ഇവൾ നല്ല അസ്സലായിട്ടൊന്നു പോസ് ചെയ്തു തന്നു ...
ഇനിയിപ്പോ ഇത് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തുവെന്നെങ്ങാനും അവൾ അറിഞ്ഞാൽ മോഡലിങ്ങ് ചാർജ് കൊടുക്കേണ്ടി വരുമോ എന്തോ ...
ഞാൻ എഴുതിയ കുറിപ്പിലെ നായിക ഇവളല്ല ...
ഇവളെപ്പോലെ മറ്റൊരുവൾ ...
ഒരുപക്ഷെ, ഇവളേക്കാളും സുന്ദരി ... നല്ലവളും ...
എന്റെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്ത് ...
കറുപ്പും വെളുപ്പും നിറങ്ങൾക്ക് ഒരുപാട് ഭംഗിയുണ്ടെന്നു എന്നെ ആദ്യമായി ബോധ്യപ്പെടുത്തിയവൾ ...
നഷ്ടബാല്യത്തിന്റെ ഓർമ്മ പുസ്തകത്തിലെ ആദ്യത്തെ താളിന്റെ അവകാശി ...
എന്റെ പങ്കി ...
കണി മലരേ ... നീ എവിടെ ... ???
പങ്കി....
അവള്‍ ഒരു കുഞ്ഞി കിളി ആയിരുന്നു...
കറുപ്പും വെള്ളയും നിറങ്ങളുള്ള , ഒരു കുഞ്ഞി വാലാട്ടിക്കിളി...
(അതോ ഇരട്ടവാലന്‍ കിളിയോ...? ഇനി വണ്ണാത്തി കിളിയെന്നോ മറ്റോ ആയിരുന്നോ പേര് ... ? ആവോ അവള്‍ ഏതു ഇനം കിളിയാണ് എന്ന് പറയാന്‍ എനിക്കറിയില്ല... )
അവള്‍ ഞങ്ങളുടെ സ്വന്തം ആയിരുന്നു...
ഞങ്ങളുടെ എന്ന് വച്ചാല്‍ എന്റെയും എന്‍റെ അച്ഛന്റെയും...
അവളെ അച്ഛനാണ് എനിക്ക് പരിചയപ്പെടുത്തി തന്നത്...
അച്ഛന് അവളെ എങ്ങനെ അറിയാം എന്ന് ചോദിച്ചാല്‍ അതിന്റെ പിന്നില്‍ ഒരു കുഞ്ഞി കഥയുണ്ട്...
കഥയല്ല നടന്ന സംഭവം തന്നെ ആണ്...
അത് അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്...
ഒരിക്കല്‍ അവള്‍ ഞങ്ങളുടെ വീടിന്റെ തുറന്നു കിടന്നിരുന്ന ഒരു ജനലിനുള്ളിലൂടെ അകത്തേക്ക് കടന്നു...
പറന്നു നടന്നു പല മുറികളിലും ചുറ്റിയടിച്ചു...
അവസാനം വന്ന വഴി കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞു...
അപ്പോഴാണ് അച്ഛന്‍ മുറിയിലേക്ക് കടന്നു ചെല്ലുന്നത്...
അതോടെ അവള്‍ ഒരുപാട് ഭയന്നു...
പുറത്തു കടക്കാന്‍ ഒരുപാട് ശ്രമം നടത്തി...
പക്ഷെ വഴിയൊന്നും കണ്ടുപിടിക്കാന്‍ പറ്റിയില്ല...
അവളുടെ വിഷമം അച്ഛന് മനസ്സിലായി...
അവളെ പിടിച്ചു പുറത്തു കൊണ്ട് വിടാനായി പിന്നെ അച്ഛന്റെ ശ്രമം...
പക്ഷെ അവള്‍ക്കത് അറിയില്ലല്ലോ...
ഓരോ തവണയും അച്ഛന്‍ അവളുടെ അടുത്ത് എത്തുമ്പോഴും അവള്‍ ഒഴിഞ്ഞു മാറും...
ഒടുവില്‍ ഒരുവിധം അച്ഛന്‍ അവളെ പിടിച്ചു...
അവള്‍ വല്ലാതെ പേടിച്ചിരുന്നു...
ഈ മനുഷ്യന്‍ എന്നെ കൂട്ടിലിടുമെന്നോ കൊന്നു തിന്നുമെന്നോ അവള്‍ വിചാരിച്ചിരിക്കണം...
അച്ഛന്‍ പതിയ അവളെ എടുത്തു പുറത്തേക്കു കൊണ്ടുപോയി മാനത്തേക്ക് പറത്തി വിട്ടു...
അപ്പോഴാണ് അവള്‍ക്കു ശ്വാസം നേരെ വീണത്...
അപ്പൊ എന്നെ ഒന്നും ചെയ്യാനല്ല, മറിച്ച് സ്വതന്ത്ര ആക്കാനാണ് ആ മനുഷ്യന്‍ പിടിച്ചത് എന്ന് അവള്‍ക്കു അപ്പോഴാണ് മനസ്സിലായത്...
അവള്‍ പറന്നു പോകാതെ മുറ്റത്തെ ചെമ്പക തയ്യിന്റെ കൊമ്പിലിരുന്നു നീട്ടി ചിലച്ചുകൊണ്ട് അച്ഛനോടുള്ള നന്ദി രേഖപ്പെടുത്തി...
പിന്നീട് അവള്‍ സ്ഥിരമായി ആ ചെമ്പകത്തിന്റെ കൊമ്പില്‍ വന്നിരുന്നു ചിലച്ചുകൊണ്ട് അച്ഛന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചു...
അച്ഛന്‍ ആദ്യമൊന്നും അത്ര ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ശ്രദ്ധിക്കാന്‍ തുടങ്ങി...
അവള്‍ക്കു ഒരു പ്രത്യേകത ഉണ്ടായിരുന്നത് അന്ന് പിടിച്ചപ്പോള്‍ അച്ഛന്‍ ശ്രദ്ധിച്ചിരുന്നു...
അവളുടെ കൊക്കുകള്‍ രണ്ടും ഒരു പോലെ അല്ല...
ഒരു ചെരിവ് അതിനു ഉണ്ടായിരുന്നു...
'x ' എന്ന് എഴുതിയത് പോലെ...
ദിവസവും ചെമ്പകക്കൊമ്പില്‍ ഇരുന്നു ചിലക്കുന്ന കിളിയുടെ കൊക്ക് ശ്രദ്ധിച്ചപ്പോള്‍ ആണ് അവളാണല്ലോ ഇവള്‍ എന്ന് അച്ഛന് മനസ്സിലായത്...
അച്ഛന്‍ വേഗം ഒരു പപ്പട കഷണം എടുത്തു പൊടിച്ചു അവള്‍ക്കു ഇട്ടു കൊടുത്തു...
അവള്‍ വേഗം പറന്നു വന്നു അതെല്ലാം കൊത്തി തിന്നിട്ടു നന്ദി പറഞ്ഞു ചിലച്ചുകൊണ്ട് പറന്നു പോയി...
പിന്നീട് അത് ഒരു പതിവായി...
അവള്‍ ദിവസവും വരും, അച്ഛന്‍ അവള്‍ക്കു നുറുക്കിയ പപ്പട കഷണങ്ങള്‍, മുട്ട കഷണങ്ങള്‍ അങ്ങനെ എന്തെങ്കിലും കൊടുക്കും...
അവള്‍ അതെല്ലാം കൊത്തി തിന്നിട്ടു പറന്നു പോകും...
പതിയെ പതിയെ രണ്ടു പേരും ഭയങ്കര കൂട്ടായി...
അച്ഛന്‍ അവള്‍ക്കു പങ്കി എന്ന് പേരിട്ടു...
പിന്നീടാണ് അച്ഛന്‍ എനിക്ക് അവളെ പരിചയപ്പെടുത്തി തരുന്നത്...
അന്നെനിക്ക് മൂന്നോ നാലോ വയസ്സ് പ്രായം മാത്രം...
അച്ഛനെക്കാള്‍ വേഗത്തില്‍ അവള്‍ ഞാനുമായി ഇണങ്ങി...
ഞാന്‍ എന്‍റെ കൈവെള്ളയില്‍ അവള്‍ക്കു പപ്പട കഷണങ്ങള്‍ വച്ച് കൊടുക്കുമായിരുന്നു...
അവള്‍ എന്‍റെ കുഞ്ഞിക്കൈ നോവിക്കാതെ തന്നെ അതെല്ലാം കൊത്തി തിന്നുമായിരുന്നു...
രാവിലെകളില്‍ പങ്കീ എന്ന് നീട്ടി വിളിച്ചാല്‍ എവിടെയാണെങ്കിലും അവള്‍ ചിലച്ചു കൊണ്ട് എന്‍റെ അടുത്ത് പറന്നു എത്തുമായിരുന്നു...
രാത്രികളില്‍ അവള്‍ എന്‍റെ വിളികള്‍ക്ക് മറു വിളി നല്‍കിയിരുന്നു...
ഞാന്‍ സ്കൂളില്‍ പോയിരുന്നത് എട്ടര മണിക്ക് വരുന്ന ഒരു വാനില്‍ ആയിരുന്നു...
എട്ടു മണിക്കായിരുന്നു എന്‍റെ പ്രഭാത ഭക്ഷണം...
അച്ഛന്റെ കഥകള്‍ കേട്ടുകൊണ്ട് കഞ്ഞി കുടിക്കും...
കൃത്യം ആ നേരം നോക്കി എന്നും അവള്‍ വരും...
എന്‍റെ പപ്പടത്തിന്റെ പങ്കു പറ്റാന്‍...
അങ്ങനെ ഒരുപാട് നാളുകള്‍...
അതിനിടയില്‍, സ്വന്തം ഭക്ഷണത്തിന് ശേഷം കുറച്ചു ഭക്ഷണം അവള്‍ കൊക്കില്‍ കൊത്തിയെടുത്തു കൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞു...
അവള്‍ക്കു കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കുന്നു എന്ന്...
എനിക്ക് അവരെ കാണാന്‍ കൊതിയായി...
പക്ഷെ അത് നടന്നില്ല...
പെട്ടന്ന് ഒരു ദിവസം മുതല്‍ അവളെ കാണാതായി...
എന്‍റെ വിളികള്‍ക്ക് മറു വിളി കിട്ടാതെ ആയി...
അവള്‍ക്കു എന്തെങ്കിലും അപകടം...?
ഇന്നും എനിക്ക് ഒന്നും അതെക്കുറിച്ച് അറിയില്ല...
പക്ഷെ അവള്‍ ഇന്നും എവിടെയോ തന്റെ കുട്ടികളോടും പേരക്കുട്ടികളോടും ഒപ്പം ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം...
അന്നത്തെ ചെമ്പകമരം ഇന്നില്ല...
ഞങ്ങളുടെ പഴയ വീടും....
അത് പൊളിച്ചു പുതിയത് പണിതു...
ഇപ്പോള്‍ അവള്‍ ആ വഴി വന്നാല്‍ വീട് കണ്ടു പിടിക്കാന്‍ പ്രയാസപ്പെടുമല്ലോ എന്ന് ഞാന്‍ ഇടക്കിടെ ആലോചിക്കും...
നീണ്ട ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും നിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിറയുന്നു...
പങ്കീ... നീ എവിടെ...?
ReplyDeleteമനസ്സ് പൊയത് " നന്ദു " എന്ന അണ്ണാറക്കണ്ണന്റെ അടുത്തെക്കാണ്
ഞങ്ങളുടെ സ്വന്തമായിരുന്ന നന്ദുവിന്റെ അടുത്തേക്ക് ..
നല്ല ഫോട്ടൊ കേട്ടൊ ..
ഒരു ഫോട്ടൊ കിട്ടുവാന്‍ വേണ്ടി ഒരു കുറിപ്പിനെ
ഒരു വര്‍ഷം പുറം ലോകം കാണാതെ വച്ചതില്‍
ആത്മാര്‍ത്ഥതയുണ്ട് , ചെയ്യുന്നതില്‍ പൂര്‍ണത വേണമെന്ന
മനസ്സിന്റെ ആത്മാര്‍ത്ഥത , അതിന് അഭിനന്ദനങ്ങള്‍
കാലം അതു കൊണ്ട് തരുമെന്ന വിശ്വാസ്സത്തില്‍....
അതിനെ ഇനിയും എത്ര കാലം മൂടി വച്ചേനേ ..
അതൊ ഈ ഫോട്ടൊ കിട്ടിയപ്പൊള്‍ എഴുതിയ വരികള്‍
ഓര്‍മയിലേക്ക് വന്നതുമാകാമല്ലേ ..?
നാം ജനിച്ച് വളര്‍ന്ന, കളിച്ച് വളര്‍ന്ന പലയിടങ്ങളും
ഇന്നില്ല , അന്നിന്റെ കൗതുകങ്ങളൊക്കെ ഇന്നിന്റെ
പൊട്ടത്തരങ്ങള്‍ മാത്രമാകം , പക്ഷെ അതൊക്കെ
നമ്മുക്ക് ജീവന്റെ ജീവനായിരുന്നു , എന്റെ " ജില്‍ "
മരിച്ചിട്ട് ഞാന്‍ സകൂളില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട് ..
മൂന്ന് ദിവസ്സം ഭക്ഷണം കഴിക്കാതിരിന്നിട്ടുണ്ട് ..
ഇന്നത്തേ കുട്ടികള്‍ക്ക് അതിന്റെ ആഴമറിയുമോ എന്തൊ ?
ലളിതമായ ഓര്‍മകളിലൂടെ വരികളിലൂടെ നടത്തിച്ചു പ്രീയ കൂട്ടുകാരീ ..!
പങ്കി ഇന്നുമുണ്ടാകും , മക്കളും പേരക്കുട്ടികളും
മരുമക്കളുമൊക്കെയായ് :)
:)
Deleteസത്യം റിനി ... ഇത് ഞാൻ മാറ്റി വച്ചിരിക്കുകയായിരുന്നു ...
ഈ പടത്തിന്റെ കുറവ് മൂലം ...
എന്തോ, അതില്ലാതെ ഇതിനൊരു പൂർണ്ണത വരാത്തത് പോലെ ...
ഇനിയും ഉണ്ട് ഇങ്ങനെ ചിലത് ...
ഒരു 'മഴവിൽ ' കഥ ...
നല്ലൊരു മഴവിൽ പടത്തിനായ് കാത്തുകാത്തിരിക്കുന്നു ...
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ...
:)
കാത്തിരിക്കൂ , ഈ വരുന്ന ജുലൈ , ആഗസ്റ്റ് മാസം
Deleteഅതു കൊണ്ട് തരും .. കേട്ടൊ .. സത്യം ..
പങ്കി നല്ല പങ്കി
ReplyDeleteഹോ. ആ ഒറിജിനല്‍ പങ്കിയ്ക്കിപ്പോ 28 വയസ്സു കഴിഞ്ഞിട്ടുണ്ടാവും
എന്നെപ്പോലെ തലയൊക്കെ മൊട്ടയായിക്കാണും
Ha Ha Ha... :D
Deleteഅന്നത്തെ ചെമ്പകമരം ഇന്നില്ല...
ReplyDeleteഞങ്ങളുടെ പഴയ വീടും....
അത് പൊളിച്ചു പുതിയത് പണിതു...
ഇപ്പോള്‍ അവള്‍ ആ വഴി വന്നാല്‍ വീട് കണ്ടു പിടിക്കാന്‍ പ്രയാസപ്പെടുമല്ലോ എന്ന് ഞാന്‍ ഇടക്കിടെ ആലോചിക്കും...
touching lines and good click (അത് പങ്കിയുടെ ഫോട്ടോ അല്ലെങ്കിലും.. )
:)
ഹെലോ പങ്കീ മൈ ഡാര്‍ളിങ്ങ്............. നിന്നെ അവസാനമായി ഞാന്‍ കണ്ടത് എവിടെയായിരുന്നു. അരയാലിന്‍ കൊമ്പത്തോ അതോ മുറ്റത്തോ... എവിടെയായാലും നീ ആളുകൊള്ളാം............... പറന്ന് പറന്ന് ഇങ്ങോട്ടെത്തൂ എന്റെ മുറ്റത്ത്.........
ReplyDeleteഓഹോ അപ്പൊ ഇതാണല്ലെ ആ പങ്കി ? :)
ReplyDelete