പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ തലോടി അവൾ പറന്നു നടന്നു...
മഴമണികളെ തൊട്ടും,
നാണത്താൽ കൂമ്പിയ പൂക്കളോട് കിന്നാരം പറഞ്ഞും,
നീർത്തുള്ളികളാൽ സ്നേഹം പൊഴിച്ച ചെടികളെ വലം വച്ചും,
കളിച്ചും ചിരിച്ചും,
ചിറകുകൾ നനയാതിരിക്കാൻ ശ്രദ്ധിച്ചും,
സ്വാതന്ത്ര്യം ആഘോഷിച്ചും പറന്നു നടക്കുന്നതിനിടയിൽ,
സഹതാപം തോന്നിയിട്ടാവണം,
മൂന്നാം കണ്ണും തൂക്കി പിന്നാലെ ചെന്ന എനിക്ക് മുന്നിലും അവൾ നിന്നു തന്നു...
പടമെടുത്ത് കഴിഞ്ഞപ്പോൾ ആംഗലേയ ഭാഷയിൽ ഞാൻ അവൾക്കു നന്ദി പറഞ്ഞു...
പറന്നകലാൻ തുടങ്ങിയവൾ പതിയെ തിരിഞ്ഞൊന്നു നോക്കി ചിരിച്ചെന്നു തോന്നി...
ആ ചിരിയിൽ ഒരു പുച്ഛരസം കലർന്നിരുന്നുവോ എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു...
'ശ്രേഷ്ഠ ഭാഷയെ മറന്നു പോകുന്നുവോ നീ' എന്നൊരു കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നോ ആ ചിരിയിൽ...
ആവോ... ആർക്കറിയാം...
ഈയിടെ ഫോട്ടോയ്ക്ക് നല്ല ക്ലാരിറ്റി....
ReplyDeleteഈയിടെ ആയിട്ടെ ഉള്ളൂ??? ഇതുവരെ ഉണ്ടായിരുന്നില്ലാ??? :P
Deleteശലഭങ്ങള്‍ക്ക് പുച്ഛരസം അറിയില്ല
ReplyDeleteനല്ല പടം
Thank You... :)
Delete
ReplyDeleteമനോഹരം.. "ആരാണു നീ.." അതി ഗംഭീര ഫോട്ടൊ.. one of my favourite pic..
Thank You Very Much... :)
Deleteഇവനേ കണ്ടിട്ട് ഒരു വിദേശി ലുക്ക് ഉണ്ട് ..
ReplyDeleteഅതു കൊണ്ട് അവന്‍ സ്നേഹത്തൊടെ നോക്കിയതാകും
പുച്ഛ രസമുണ്ടാകില്ല എന്നു സമാധാനിക്കാം :)
ക്യാമറ മാറ്റിയോ ?
പെരുമഴയുടെ കുളിരില്‍ നിന്നും പ്രവാസചൂടിലേക്ക്
ചിത്രം മനസ്സില്‍ തങ്ങി നിര്‍ത്തുന്നു ആ മഴപൂവുകളേ .....
ക്യാമറ മാറ്റിയിട്ടൊന്നും ഇല്ല റിനീ ... :)
Deleteചേച്ചി ഇതു ഏതു ക്യാമറ ?
ReplyDeleteOlympus Stylus 9000
Deleteകാണാന്‍ ചന്തമുണ്ട്. ഫോട്ടോഗ്രാഫിയെപ്പറ്റി പ്രതികരിക്കാന്‍ ഞാന്‍ ഒരു നല്ല ഫോട്ടോഗ്രാഫര്‍ അല്ല.. മൊത്തത്തില്‍ കൊള്ളാം എന്നേ എനിക്ക് പറയാനാകൂ........
ReplyDeleteവിമര്‍ശനം അനിവാര്യമാണ് ഇത്തരം സംഗതികള്‍ക്ക്.ഞാന്‍ കണ്ണേട്ടന് ഈ ലിങ്ക് അയച്ചുകൊടുക്കാം. അദ്ദേഹം ഒരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ ആണ്.
അനശ്വരയുടെ അഛനും ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം ഉള്ള ആളല്ലേ..? അനശ്വരക്ക് ഫ്ലിക്കര്‍ എക്കൌണ്ട് ഉണ്ടോ... എങ്കില്‍ ലിങ്ക് അയക്കുക. ഇല്ലെങ്കില്‍ എടുക്കുക. flickr
ഫ്ലിക്കർ അക്കൌണ്ട് ഒക്കെ ഉണ്ട്. പക്ഷെ അപ്ഡേറ്റ് ചെയ്യാറില്ല.
Deletehttp://www.flickr.com/photos/anaswaram-ani/
http://www.flickr.com/photos/jpvettiyattil/
ReplyDeleteഇതാണ് എന്റെ ഫ്ലിക്കര്‍ എക്കൌണ്ട്.