Saturday, 10 August 2013

അച്ഛനും തങ്കമണിയും ...

മുൻപൊരു പങ്കിയുടെ കാര്യം ഞാൻ പറഞ്ഞതോർക്കുന്നുണ്ടോ ആരെങ്കിലും...??? 
അവളെ പോലെ മറ്റൊരു കൂട്ടുകാരിയെ കിട്ടിയിട്ടുണ്ട് ഇപ്പോൾ അച്ഛന്... 
തങ്കമണി... 
എന്റെ മരുമകൾക്ക് (ചേട്ടന്റെ മകൾ - അനുഷ എന്ന ഏഴു വയസ്സുകാരി) അവൾ 'തങ്കു' ആണ്... 
ഒരു കാക്ക... 
അവൾ എങ്ങനെ ഇങ്ങനെ ഇണങ്ങി എന്നത് ഇപ്പോഴും ഒരു പ്രഹേളികയായി തുടരുന്നു... 
എങ്കിലും, എന്നും അവൾ വരും... 
അച്ഛന്റെ കയ്യിൽ നിന്നും കപ്പലണ്ടി തരികളും, പപ്പട തുണ്ടുകളും കൈപ്പറ്റാൻ... 
പക്ഷെ അവൾ അടുത്തേക്ക് വരണമെങ്കിൽ ചില കണ്ടീഷൻസ് ഒക്കെയുണ്ടെട്ടോ... 
അച്ഛൻ മാത്രമേ അടുത്തുണ്ടാവാൻ പാടുള്ളൂ, അതും അച്ഛൻ ഷർട്ടും പാന്റുമൊക്കെ ഇട്ട് ഇരിക്കുകയാണെങ്കിൽ അവൾ വരില്ല... 
ബനിയനും ലുങ്കിയും ആവാം...
ഇത്തവണ ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പറഞ്ഞു അവളുടെയും തന്റെയും ഒരു ഫോട്ടോ എടുത്തു കൊടുക്കാൻ... 
"ഞാൻ അവളെ വിളിക്കാം... നീ ആ കാറിന്റെ മറവിൽ ഒളിച്ചോളൂ... നിന്നെ കണ്ടാൽ അവൾ വരില്ല... " അച്ഛൻ പറഞ്ഞു... 
ഞാൻ അക്ഷരം പ്രതി അനുസരിച്ചു... 
അങ്ങനെ ക്ലിക്കിയ പടങ്ങളാണിവ... 


"ഒന്നിങ്ങോട്ടു വാടി പെണ്ണേ... ദേ കഴിക്കാനുള്ളത് എടുത്തു വച്ചിരിക്കുന്നു..." - അച്ഛൻ.


"ആരും എന്നെ ശ്രദ്ധിക്കുന്നില്ലല്ലോ ല്ലേ... ??? " - തങ്കമണി.


"ആരും ഇല്ലെന്നു തോന്നുന്നു... വിശന്നു കുടല് കരിയുന്നു... ഇനി ഞാൻ കഴിക്കട്ടെ..." - തങ്കമണി. 


പങ്കിയുടെ കഥ വായിക്കാൻ ദാ ഇവിടെ ക്ലിക്കുക...





3 comments:

  1. തങ്കമണിക്കാക്ക തങ്കം പോലെ!!

    ReplyDelete
  2. സാധാരണ കാക്കകള്‍ അത്ര ഇണങ്ങാറില്ല ..
    തങ്കു അതിനൊരു അപമാനം തന്നെ ..
    കറുപ്പിന്റെ ഏഴഴക് ..

    ReplyDelete
  3. ശരിയാണ് കാക്ക ഇണങ്ങിക്കണ്ടിട്ടില്ല..

    ReplyDelete