പുലരി മഞ്ഞിൽ കുളിച്ചുണരുന്നൊരു
കുഞ്ഞു മന്ദാര മലരേ...
ആരെയോ കാണുവാൻ കൊതിക്കുന്നോരാ നിന്റെ
കടമിഴിയിതളിൽ നാണമാണോ ...
തൂവെള്ള ചൊടികളിൽ നാണത്തിൻ സിന്ദൂര-
ഛായം പടർത്തുവാൻ അണയുമെന്നോ ...
പൂമിഴിയിതളിലായ് മഴവില്ലിൻ ചിറകിനാൽ...
ചെറു ചുടു ചുംബനം നല്കുമെന്നോ...
വരുമെന്ന് ചൊല്ലി പിരിഞ്ഞിരുന്നോ ...
തേൻ പകരുവാൻ നീയും ഒരുക്കമാണോ...
ആദ്യ സമാഗമ വേളയിൽ നീ സ്വയം
അലിഞ്ഞലിഞ്ഞില്ലാതെയായിടുമ്പോൾ
നിന്നിലെ മധുകണം മുഴുവനും കവർന്നെടു -
ത്തവനും വിട ചൊല്ലാ തകന്നിടുമ്പോൾ ...
പഴിക്കരുതേ ... സ്വയം ശപിക്കരുതേ ...
നിന്റെ കണ്ണീരിൽ നീ സ്വയം അലിയരുതെ ...
മന്ദാരപൂ മൂളി തൈമാസം വന്നല്ലോ..ഈ വട്ടം ക്ലിക്കില്‍ ജലാംശമില്ല.
ReplyDeleteമന്ദാരപ്പൂവേ
ReplyDelete