Monday, 14 October 2013

സരസ്വതീ നമസ്തുഭ്യം...


തൂവെണ്മയോലുന്നോരംബുജ വാസിനീ...
വെണ്‍വസ്ത്രധാരിണീ ദേവീ സരസ്വതീ...
വീണാ വാദിനീ ജ്ഞാന സ്വരൂപിണീ...
എന്‍ നാവിലെന്നും നീ വാഴുമാറാകണേ...

നോക്കിലും വാക്കിലുമെഴുത്തിലും വരയിലും...
നിന്‍റെ സാന്നിധ്യമനുഗ്രഹമാകണേ...
തെറ്റുകളില്‍ പെട്ടുഴലുന്ന നേരത്തും ...
നേര്‍വഴി കാട്ടി നീ എന്നെ നയിക്കണേ...

അജ്ഞതയാകുമൊരന്ധകാരത്തില്‍ നീ...
വിജ്ഞാനമാകും തിരി തെളിക്കേണമേ... 
ഹന്ത വന്നെന്‍റെ നല്‍ ബുദ്ധി മറക്കുകില്‍ ...
നിന്‍ നാമ മന്ത്രമെന്നോര്‍മ്മയില്‍ വരുത്തണേ...

നിന്‍ ജ്ഞാന സരസ്സിലെ ഓളങ്ങള്‍ പോലവേ...
എന്നെന്നുമെന്നെ നീ മെല്ലെ തഴുകണേ...
പുല്‍ക്കൊടിത്തുമ്പിലെ മഴമണി മുത്തുപോല്‍ ...
നല്‍ശുദ്ധിയെന്നുമെന്നുള്ളില്‍ നിറക്കണേ...

വേദമന്ത്രങ്ങളിലമ്മാനമാടുന്ന...
ദേവീ സരസ്വതീ നിന്നെ നമിക്കട്ടെ...
എന്നെന്നുമടിയന്റെ ഹൃത്തില്‍ വസിക്കുവാന്‍ ...
കനിവുകാട്ടേണമെന്നമ്മേ  സരസ്വതീ...

കുഞ്ഞിളം പൈതലിന്‍ പുഞ്ചിരി പോലെ നീ...
എന്നുള്ളിലെന്നും വിളയാടി വാഴണേ...
ഇനി വരും ജന്മത്തിലെങ്കിലുമെന്നെ നീ... 
നിന്‍ പാദ മലരിലെ ധൂളിയായ് മാറ്റണേ...

3 comments:

  1. വാഗ് ദേവീ.....!

    ReplyDelete
  2. നല്ല വരികള്‍. ദേവി അനുഗ്രഹിക്കട്ടെ

    ReplyDelete
  3. വളരെ നല്ല വരികൾ.
    ആശംസകൾ

    ReplyDelete