Friday, 15 May 2015

ഇഷ്ട്ടം...

ഇഷ്ട്ടമാണെനിക്കെന്നുമെപ്പോഴുമേ... 

ഒറ്റയ്ക്കിരിക്കുമ്പോൾ പാട്ട് മൂളാൻ...
പ്രിയമേറും പാട്ടുകൾ വീണ്ടും കേൾക്കാൻ...

സുഖമേറും നോവുകൾ ഓർത്തെടുക്കാൻ...
അതിലുള്ള വിങ്ങലിൽ കണ്‍ നിറയാൻ...

കാർ മേഘ തുണ്ടിനെ നോക്കി നില്ക്കാൻ...
മഴയിൽ, മഴവില്ലിൽ സ്വയമലിയാൻ...  

ഇരുളിന്റെ മറവിലായ് കണ്ണീർ വാർക്കാൻ...
വെയിലിൻ വെളിച്ചത്തിൽ പുഞ്ചിരിക്കാൻ...

യാത്രയിൽ കാഴ്ചയിൽ മയങ്ങി പോകാൻ...
പാട്ടു കേട്ടങ്ങനെ ഉറങ്ങി പോകാൻ... 

കണ്‍കളാൽ, മൌനത്താൽ കഥ പറയാൻ...
ആയിരം വാക്കിനാൽ സൊറ പറയാൻ...

കൂട്ടരോടൊത്തൊരു യാത്ര പോകാൻ... 
വീട്ടുകാരൊത്തൊന്നു കൂട്ടു കൂടാൻ...

നിറമുള്ള വളകളാൽ കൈ നിറക്കാൻ...
കല്ലു പതിപ്പിച്ച പൊട്ടു കുത്താൻ...

ചിലനേരം ചിലതെല്ലാമെഴുതിവയ്ക്കാൻ...
പലനേരം പലതങ്ങു മറന്നു പോകാൻ... 

ഓർമ്മകൾ ഓർത്തെടുത്തോമനിക്കാൻ...
ഉള്ളിൽ നുരയുന്ന ചിരിയൊതുക്കാൻ... 

കാലടിപ്പാടിലെൻ കാൽകൾ ചേർക്കാൻ...
പ്രദക്ഷിണ വഴികളിൽ സ്വയം മറക്കാൻ... 

ഒരു ചെറു കാര്യത്തിൽ സന്തോഷിക്കാൻ...
ഒരു കുഞ്ഞു കാര്യത്തിൽ പിണങ്ങി മാറാൻ...  

പ്രണയം തുടിക്കുന്ന ചിത്രങ്ങളെ...
വിരഹത്തിൻ നോവുള്ള താളുകളെ... 

പൂക്കളെ, ശലഭങ്ങളെ, നീർമണി മുത്തുകളെ...
മണ്ണിനെ, വിണ്ണിനെ, പിന്നെയെൻ കണ്ണനെ...

മയിൽ പീലി തുണ്ടിനെ, മഞ്ചാടി മണികളെ...
പൊന്നോടക്കുഴലിനെ, കാർവർണ്ണ രൂപനെ...

മഴ പൊഴിയും നിമിഷം, പുതു മണ്ണിൻ ഗന്ധം...
ധനു മാസ കുളിര്, പുലർകാല മഞ്ഞ്...

ഇഷ്ട്ടമാണെനിക്കെന്റെയിഷ്ട്ടങ്ങളെ...
ഇഷ്ട്ടമാണെനിക്കെന്നെത്തന്നെയും...

3 comments:

  1. ഇഷ്ട്ടമാണെനിക്കെന്റെയിഷ്ട്ടങ്ങളെ...
    ഇഷ്ട്ടമാണെനിക്കെന്നെത്തന്നെയും...

    സ്വയം ഇഷ്ടപ്പെടാത്തവർക്ക് മറ്റൊന്നിനെയും ഇഷ്റ്റപ്പെടാനാവില്ലെന്ന് തോന്നുന്നു അല്ലേ? :) ആശംസകൾ

    ReplyDelete
  2. എന്തൊക്കെ ഇഷ്ട്ടങ്ങൾ. എല്ലാം ഓർക്കാൻ സുഖമുള്ളത്. ഇഷ്ട്ടമായെനിയ്ക്കീ അനശ്വരയുടെ പാട്ട്.

    ReplyDelete
  3. നല്ല ഇഷ്ടങ്ങള്‍

    ReplyDelete