പഴുത്ത പ്ലാവിലകള്‍ കൊണ്ടുള്ള കിരീടം രാജാവിന്...
പച്ച പ്ലാവിലകള്‍ കൊണ്ടുള്ളത് മന്ത്രിക്ക്...
പഴുത്ത പ്ലാവില കിരീടത്തില്‍ ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ കൂടി കോര്‍ത്താല്‍ രാജ്ഞ്ഞിക്കുള്ള കിരീടമായി...
അങ്ങനെ അവരവര്‍ക്കനുസരിച്ചുള്ള കിരീടങ്ങള്‍ വച്ച് 'രാജ്യം' ഭരിച്ചത്....
ഈര്‍ക്കിലുകള്‍ കൊണ്ടുള്ള അമ്പുകളും വില്ലുകളും ഉപയോഗിച്ച് 'യുദ്ധം' നടത്തിയത്...
ബെന്‍ ടെന്നും , ചോട്ടാ ഭീമും കണ്ടു വളരുന്ന ഇന്നത്തെ തലമുറക്കുണ്ടോ പണ്ടത്തെ കളികളുടെ രസങ്ങള്‍ അറിയുന്നു...
ഓര്‍മ്മയുണ്ടോ എന്നോ...നല്ല ചോദ്യം തന്നെ. പ്ലാവില കൊണ്ട് അന്നൊക്കെ കഞ്ഞി കുടിച്ചിരുന്നു. പിന്നെ ദാ ഇത് പോലെ തലയില്‍ തൊപ്പി വച്ചു അമ്പും വില്ലും കളി.
ReplyDelete:-)
Deleteആരാ ഈ രാജാവ്..?
ReplyDeleteഎനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട മോഡാണ് സേപ്പിയ!
വണ്ടര്‍ഫുള്‍ ഫോട്ടോ അനശ്വര..
ഞങ്ങളുടെ 'മഹാന്‍' (മകന്‍) ആണ് ആ രാജാവ്... :-)
Deleteവില്ലാളി വീരനാണല്ലേ.. :)
Delete:-P
Delete