Thursday, 3 May 2012

വെണ്ണക്കിണ്ണം (അമ്പിളിമാമന്‍)


കരിമഷിയെഴുതിയ വലിയൊരു തളികയില്‍... 
ആയിരമായിരം മിന്നാമിന്നികള്‍...
അവയുടെയിടയിലായ് ഒരു ചെറു തളികയില്‍...
ഉണ്ണിക്കണ്ണന് നറുവെണ്ണ...

അതിലോരോ പിടി ഓരോ ദിനവും...
കണ്ണനെടുത്തു കഴിക്കുന്നു... 
ഒടുവിലായൊരുദിനം ആ ചെറു തളികയില്‍...
ഒരു തരിയില്ലാതാകുന്നു...

ഉണ്ണിക്കണ്ണന്നമ്മ പതുക്കെ...
ആ ചെറു തളിക നിറക്കുന്നു...
ഓരോ ദിനവും ഓരോ പിടിയായ്...
വെണ്ണക്കിണ്ണം നിറയുന്നു...

ഉണ്ണിക്കിണ്ണം നിറയും നേരം...
കണ്ണനെയമ്മ തിരക്കുന്നു...
നറുവെണ്ണക്കായ് കൊതികൊണ്ടവനോ...
തളികക്കരികിലണയുന്നു...

നാളില്‍ നാളില്‍ വീണ്ടും വീണ്ടും...
വെണ്ണക്കിണ്ണം ഒഴിയുന്നു...
നാളില്‍ നാളില്‍ വീണ്ടും വീണ്ടും...
അമ്മയാ തളിക നിറക്കുന്നു...

ചൊല്ലാമിതുപോല്‍ കുഞ്ഞിക്കഥകള്‍...
കുഞ്ഞേ നിന്നെ മാമൂട്ടാന്‍...
അമ്പിളി മാമനെ കണ്ടു കൊതിക്കുമ്പോള്‍...
അമ്മ നല്‍കീടാം പാല്‍ ചോറ്...

കൊച്ചരിപ്പല്ലുകള്‍ കാട്ടിച്ചിരിക്കും നിന്‍...
കുഞ്ഞിക്കുടവയര്‍ നിറയുമ്പോള്‍...
അച്ഛനുമമ്മയുമേകാം നിന്‍ കവിളിലായ്...
ആയിരമായിരം മുത്തങ്ങള്‍...



7 comments:

  1. കൊള്ളാം ....ആശംസകള്‍

    ReplyDelete
  2. ഉണ്ണിക്കവിത നന്നായിരിക്കുന്നു.... അമ്പിളി മാമനെ കണ്ടു ചോറുണ്ണാത കുട്ടികളുണ്ടാവില്ല അല്ലെ...

    ആശംസകള്‍ ....

    ReplyDelete
  3. നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  4. ഉണ്ണിക്കവിത കൊള്ളാം

    ReplyDelete
  5. Thank You Very Much My Dear Friends... :-)

    ReplyDelete