Tuesday, 15 April 2014

എൻെറ കൃഷ്ണാ...


പീതാംബരത്തിലെ നൂലിഴയാവാൻ...
മയിൽപ്പീലിത്തുണ്ടിലെ നീലിമയാവാൻ...
ചെഞ്ചുണ്ടിലൊളിപ്പിച്ച  പുഞ്ചിരിയാവാൻ...
നിറമാറിലണിയുന്ന പൂമാലയാവാൻ...
പുല്ലാങ്കുഴലിലെ സംഗീതമാവാൻ...
കണ്‍കോണിൽ വിരിയുന്ന പ്രണയമാവാൻ...
അഭിഷേകമർപ്പിക്കും തുളസിക്കതിരാവാൻ...
കൊതിയോടെ നോക്കുന്ന നറുവെണ്ണയാവാൻ...
നിൻ പാദപങ്കജ ദളമായ് മാറാൻ...
നിറകണ്ണുമായിങ്ങിരിപ്പുണ്ട് ദൂരെ...
കളങ്കിതമല്ലാത്തോരാത്മാവുമായി...
എല്ലാം നഷ്ട്ടപ്പെട്ടവൾ...
ഞാൻ... 
നിൻെറ രാധ...

1 comment: