ഇന്ന് അമ്മയുടെ സപ്തതിയാണ്... എഴുപതാം പിറന്നാൾ... അത് ഞങ്ങൾ ഇന്നലെ ഗംഭീരമായി ആഘോഷിച്ചു... അമ്മയ്ക്കൊരു സർപ്രൈസായി... അക്കാര്യം വിശദമായി പറയാം...
ഞങ്ങൾ അത് പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളം ആയിരുന്നു... ഞങ്ങൾ എന്ന് വച്ചാൽ ഞാനും എന്റെ ചേട്ടനും പിന്നെ ഞങ്ങളുടെ നല്ല പാതിമാരും... തിങ്കളാഴ്ച പിറന്നാൾ വരുന്നതുകൊണ്ട് ഓഫീസിന്റെയും സ്കൂളിന്റെയും ഒക്കെ ഒഴിവു നോക്കി ഞായറാഴ്ച പരിപാടി നടത്താം എന്ന് നിശ്ചയിച്ചു...
സാധാരണ എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് ഞങ്ങൾ (ഞാനും ഭർത്താവും കൊച്ചും...) കൊച്ചിയിൽ നിന്നും പുത്തഞ്ചിറക്ക് പോകും... അവിടെയാണ് ഭർത്താവിന്റെ വീട്... അവിടെ അച്ഛനും അമ്മയും മാത്രേ ഉള്ളൂ... ഞായറാഴ്ച വൈകീട്ട് അവിടെ നിന്നും തിരിച്ചു കൊച്ചിയിലോട്ടു പോരും...
ഇത്തവണ വെള്ളിയാഴ്ച അവിടെ എത്തിയിട്ട് ശനിയാഴ്ച വൈകീട്ട് അവിടെ നിന്നും കൂർക്കഞ്ചേരിയിലേക്ക് പോകാം എന്നും, (അവിടെയാണ് എന്റെ വീട്...) ഞായറാഴ്ച പിറന്നാൾ ആഘോഷിക്കാം എന്നും രഹസ്യമായി തീരുമാനം എടുത്തു...
അതിന്റെ മുന്നോടിയായി , വെള്ളിയാഴ്ച വീട്ടിലോട്ടു വിളിച്ചപ്പോൾ , ശനിയാഴ്ച വൈകീട്ട് ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് എന്ന കാര്യം വളരെ കൂളായി അമ്മയെ ധരിപ്പിച്ചു... ഇതെന്താ ഇപ്പൊ പെട്ടന്നൊരു വരവ് എന്ന അമ്മയുടെ ചോദ്യത്തിന്, പ്രത്യേകിച്ചൊന്നും ഇല്ലമ്മേ, രണ്ടു മാസം അവധി കിട്ടിയിട്ടും, അച്ചിക്കും (അശ്വിൻ - എന്റെ പുത്രൻ ) അനുവിനും (അനുഷ - ചേട്ടന്റെ പുത്രി) ഒരുമിച്ചു നില്ക്കാൻ അവസരം കിട്ടിയിട്ടില്ലല്ലോ , അതുകൊണ്ടാ ... എന്നങ്ങു പറഞ്ഞൊപ്പിച്ചു...
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചേച്ചിയുടെ (ചേട്ടന്റെ ഭാര്യ) കോൾ...
ചേച്ചി : ഡീ... ഞായറാഴ്ച പച്ചക്കറി സദ്യ മതീന്നല്ലേ നമ്മള് തീരുമാനിച്ചേ... ???
ഞാൻ : അതേ... അത് തന്നെ മതി...
ചേച്ചി : എന്നിട്ടിപ്പോ അമ്മയിവിടെ മീനും ഇറച്ചിയും ഒക്കെ വാങ്ങേണ്ട കാര്യം അച്ഛനോട് പറയുന്നുണ്ട്... നീ വരുന്നത് പ്രമാണിച്ച്... കാര്യം എന്താണെന്ന് നമുക്കല്ലേ അറിയൂ... അമ്മയോട് പറയാൻ പറ്റില്ലല്ലോ... എന്നും അവര് വരുമ്പോ നോണ്‍ അല്ലെ വയ്ക്കുന്നത് അമ്മേ, അതുകൊണ്ട് ഇപ്പ്രാവശ്യം പച്ചക്കറി ആക്കാം, എന്നൊന്ന് ഞാൻ പറഞ്ഞു നോക്കി... അമ്മയും അച്ഛനും സമ്മതിക്കുന്നില്ല... ഇനി നീ തന്നെ എന്തെങ്കിലും വഴി കാണണം...
ഞാൻ : ശരി... ഞാൻ നോക്കാം...
ആ കോൾ കട്ട് ചെയ്ത് ഞാൻ ചേട്ടനെ വിളിച്ചു...
ഞാൻ : ചേട്ടാ... ദേ, ഇങ്ങനെയൊക്കെയാ ചേച്ചി പറയണേ... ഞാൻ ഇപ്പൊ എന്താ പറയാ... ചേട്ടനൊന്നു പറഞ്ഞു നോക്ക്...
ചേട്ടൻ : എടീ... നീ വരുന്നത് പ്രമാണിച്ചാ ഇതൊക്കെ ഒരുക്കണം എന്ന് അമ്മ വിചാരിക്കുന്നത് തന്നെ... അപ്പൊ പിന്നെ അതൊന്നും വേണ്ടാന്ന് ഞാൻ എങ്ങനെയാ പറയാ... നീ തന്നെ എന്തെങ്കിലും വഴി കാണണം...
ഞാൻ : അച്ഛനോട് കാര്യം പറഞ്ഞാലോ... അമ്മയോട് പറയണ്ടാ ന്ന് പറയാം...
ചേട്ടൻ : ബെസ്റ്റ്... അച്ഛൻ അത് എപ്പ അമ്മയോട് പറഞ്ഞൂ ന്ന് ചോദിച്ചാ മതി...
ഞാൻ : ശരി... ഞാൻ നോക്കാം...
ആ കോൾ കട്ട് ചെയ്ത് വീണ്ടും വീട്ടിലോട്ട്...
ഞാൻ : ആ അമ്മേ ... നേരത്തേ വിളിച്ചപ്പോ പറയാൻ മറന്നു... ഞങ്ങൾ വരുമ്പോ മീനും ഇറച്ചിയും ഒന്നും വേണ്ടാ ട്ടാ... ഞങ്ങൾ ഒരു ചെറിയ ഡയറ്റ് തുടങ്ങിയിരിക്കുവാ... ഒരാഴ്ചത്തേക്ക്... നോണ്‍ കഴിക്കാൻ പാടില്ല... അതുകൊണ്ട് പച്ചക്കറി മതി...
പാവം അമ്മ... വിശ്വസിച്ചു...
കട്ട്...
വീണ്ടും ചേച്ചിയെ വിളിച്ചു...
ചേച്ചീ... കാര്യം സോൾവ് ചെയ്തിട്ടുണ്ട്... ഇനി പായസത്തിന്റെ കാര്യം... ഒരു നാല് പായ്ക്കറ്റ് പാല് വാങ്ങി വച്ചാ മതി... പായസം മിക്സ് ഞാൻ കൊണ്ടുവരാം...
ചേച്ചി സമ്മതിച്ചു...
കട്ട്...
വീണ്ടും ചേട്ടനെ വിളിച്ചു...
ചേട്ടാ... ഒക്കെ സോൾവ് ചെയ്തിട്ടുണ്ട്... ഇനി കേക്കിന്റെ കാര്യം... അത് ഞങ്ങൾ വരുന്ന വഴി അവിടെ വീടിനടുത്തുള്ള ബേക്കറിയിൽ അടുത്ത ദിവസത്തേക്ക് വേണ്ടി ബുക്ക് ചെയ്യാം...
അപ്പൊ അതും ഓക്കേ...
കട്ട്...
അങ്ങനെ ശനിയാഴ്ച വൈകീട്ട് വീട്ടിലോട്ട്... അവിടെ അടുത്തുള്ള ബേക്കറിയിൽ മാറ്റർ എഴുതി കൊടുത്ത് അടുത്ത ദിവസത്തേക്കുള്ള പിറന്നാൾ കേക്ക് ബുക്ക് ചെയ്തു...
അങ്ങനെ കാര്യങ്ങൾ ഒക്കെ സ്മൂത്ത് ആയി നടന്നു... ഞായറാഴ്ചയായി... അമ്മയ്ക്കും അച്ഛനും എന്തിന്, ഞങ്ങളുടെ പിള്ളേർക്ക് പോലും ഒരു ഹിന്റ് പോലും കിട്ടിയിട്ടില്ല... അവരോടു പറഞ്ഞാ അവരതു എപ്പ പോയി അച്ഛച്ചനോടും അമ്മമ്മയോടും പറഞ്ഞൂ ന്ന് ചോദിച്ചാ മതി...
രാവിലെ പത്തരയോടെ ഓർഡർ ചെയ്ത കേക്ക് വാങ്ങി കൊണ്ടു വന്നു... വീട്ടിലോട്ടു കയറ്റാതെ കാറിൽ തന്നെ വച്ചു... അമ്മ കുളിക്കാനും, അച്ഛൻ എന്തോ കാര്യത്തിനു ടെറസ്സിലോട്ടും പോയ തക്കത്തിന് അതെടുത്ത് ഫ്രീസറിൽ കയറ്റി... (ഡബിൾ ഡോർ ഫ്രിഡ്ജ് ആണേ... എന്തെങ്കിലും കാരണവശാൽ അമ്മ താഴത്തെ ഡോർ തുറന്നാലോ... അതാ ഫ്രീസറിൽ കയറ്റിയത്...ഫ്രീസർ അമ്മയോ, അച്ഛനോ തുറക്കില്ലാ ന്ന് ഉറപ്പായിരുന്നു...)
പതിനൊന്നു മണി കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും കുളിയൊക്കെ കഴിഞ്ഞു... ഇനി ഇതുപോലെ എല്ലാരും കൂടി എന്നാ ഒന്ന് കൂടുന്നെ... നമുക്കൊരു ഫാമിലി ഫോട്ടോ എടുത്താലോ... ഞാൻ ക്യാമറ കൊണ്ടുവന്നിട്ടുണ്ട്... ഞാൻ പറഞ്ഞു... എങ്കിൽ ശരി എന്നും പറഞ്ഞ് എല്ലാരും നല്ല ഡ്രസ്സ് ഒക്കെ ഇട്ട് റെഡിയായി വന്നു... ക്യാമറ ഞാൻ നല്ല പാതിയെ ഏല്പ്പിച്ചു... ടൈമർ സെറ്റ് ചെയ്യാനൊന്നും എനിക്കറിയില്ല...
പണി പാലും വെള്ളത്തിൽ കിട്ടിയ കാര്യം അപ്പഴാ അറിയണേ... ക്യാമറയിൽ ബാറ്ററി ഇല്ല... അത് ചാർജ് ചെയ്തു വച്ചിട്ട് എടുക്കാൻ മറന്നു... ഞാൻ ആകെ ഡെസ്പ് ആയി... എല്ലാരും ഒരുങ്ങുകയും ചെയ്തു... അച്ഛൻ ഉടനെ അച്ഛന്റെ ഒരു കൂട്ടുകാരനെ വിളിച്ചു...ആള് ഫോട്ടോഗ്രാഫർ ആണ്... ഞങ്ങളുടെ ഭാഗ്യത്തിന് ആളിപ്പോ വീട്ടിലുണ്ട് ആയുധവും (ക്യാമറ) കൊണ്ട് ഉടനെ എത്താം എന്ന് പറഞ്ഞു... അങ്ങനെ ഫോട്ടോ സെഷൻ ഗംഭീരമായി...
അത് കഴിഞ്ഞ് ഞാൻ പതുക്കെ ഫ്രീസറിൽ നിന്നും കേക്ക് എടുത്തു... അമ്മ ആകെ വണ്ടറടിച്ചു... ഇത്രക്കൊന്നും ആള് തീരെ പ്രതീക്ഷിച്ചിരുന്നില്ല... അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്വന്തം പിറന്നാളിന് അമ്മ കേക്ക് കട്ട് ചെയ്തു... ഞാനും ചേച്ചിയും ഓരോ സാരി വാങ്ങിയിരുന്നു അമ്മയ്ക്ക്... അതും അമ്മയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടു നിറങ്ങളിൽ... ഹാപ്പി ബ്ലൂവും, ലൈലാക്കും...
അത് കഴിഞ്ഞ്, പപ്പടം, പഴം, പായസം കൂട്ടി സദ്യ... പിറന്നാൾ അടിപൊളി...
കുട്ടികളുടെ കാര്യമായിരുന്നു അതിലും രസം...കേക്ക് കണ്ടപ്പോഴാ അവരും കാര്യം അറിയുന്നെ...
"ങേ... ഇന്ന് അമ്മമ്മേടെ പിറന്നാളാണോ...???!!!"
പിന്നെ പാട്ട് പാടലൊക്കെ അവരുടെ വകയായിരുന്നു...

അമ്മക്ക് പിറന്നാള്‍ ആശംസകള്‍... :) :)
ReplyDeleteസന്തോഷനിമിഷങ്ങള്‍!!
ReplyDeleteആശംസകള്‍
വൈകിയാണെങ്കിലും ഒരായിരം സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ.... എന്നെന്നും നിലനിൽക്കട്ടെ ഈ സന്തോഷ നിമിഷങ്ങൾ....:) By Gangan Trikarpur
ReplyDelete