ഇന്നലെ രാത്രിയിൽ അവൾ വന്നു...
കടൽകടന്നൊരുപാടു ദൂരം താണ്ടി...
ഇത്തിരിക്കാര്യം പറയുവാനായ്...
ഒത്തിരിക്കണ്ണുനീർ പൊഴിക്കുവാനായ്...
മുറ്റത്തു കൂട്ടിനായ് ഞാനിരുന്നു...
കണ്ണീരിൽ സ്വയമലിഞ്ഞലിഞ്ഞിരുന്നു...
കൈ കുമ്പിൾ നിറയുവാൻ കാത്തിരുന്നു...
പെയ്തു തോരും വരെ കൂട്ടിരുന്നു...
കുളിരോടെയെൻ മെയ്യിൽ പടർന്നിരുന്നു...
അനുഭൂതിയായുള്ളിൽ നിറഞ്ഞിരുന്നു...
ഒരുപാടു പറയാതെ പറഞ്ഞിരുന്നു...
പിന്നെയിടനെഞ്ചിൻ തുടിതാളം പകർന്നിരുന്നു...
കളി ചിരി കുറുമ്പിനാൽ ചിണുങ്ങിയ നേരത്തും...
കുളിർ കൈകളാലെന്നെ പുണർന്നിരുന്നു...
ഒരു ചെറു കാര്യത്തിൽ പിണങ്ങിയ പോൽ പിന്നെ...
മുഖം മറച്ചെങ്ങോ നീ മറഞ്ഞു നിന്നു...
കലി തുള്ളി മറ നീക്കി പുറത്തു വന്നു...
പിന്നെ ഒരു വാക്കു മിണ്ടാതെ മടങ്ങിപ്പോയ് നീ...
അവളത്ര ശരിയല്ല...
ReplyDeleteഇത്ര പെട്ടെന്ന് പിണങ്ങിയോ?
ReplyDeleteപെട്ടെന്ന് പിണങ്ങിയോ എന്നൊരു സംശയം.
ReplyDeleteഅത്രയേ സമയമുണ്ടായിരുന്നുള്ളു!
ReplyDelete